18 Saturday
January , 2020
11.09 AM
livenews logo
flash News
ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ

ടി ട്വന്റിയിൽ ഹിറ്റ്മാനെ മറികടന്ന് വിരാട് കോഹ് ലി

December 08, 2019, 22:20 pm

തിരുവനന്തപുരം: വിൻഡീസിനെതിരായ ടി ട്വന്റിയിൽ രോഹിത് ശർമയെ മറികടന്ന് വിരാട് കോഹ് ലി ഉയർന്ന ​​ഹൃസ്വ ഫോർമാറ്റിൽ ഏറ്റവും അധികം റൺസ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി. 2562 റൺസ് എന്ന രോഹിത് ശർമയുടെ റൺസ് പട്ടിക മറികടന്ന വിരാട് കോഹ് ലി 2563 റൺസ് തികച്ചയുടൻ കൂറ്റനടിക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു.

 

ഇന്ത്യക്ക് വേണ്ടി ഓപണിങ് ചെയ്ത രോഹിത് ശർമ 15 റൺസ് ആണ് നേടിയത്. രോഹിതിന്റെ നേട്ടത്തെ മറികടക്കാൻ 18 റൺസ് ആവശ്യമായിരുന്ന കോഹ് ലി 17 പന്തിൽ 19 റൺസ് ഇന്നിങ്സ് പടുത്തുയർത്തിയ ശേഷം ലെൻഡിൽ സിമൺസിനു ക്യാച്ച് നൽകി കൂടാരം കയറി.

 


ഹൈദരാബാദിൽ നടന്ന ടി ട്വന്റിയിൽ ആറുവീതം സിക്സറുകളുടെയും ഫോറുകളുടെയും അകമ്പടിയോടെ 94 റൺസ് അടിച്ചുകൂട്ടിയ കോഹ് ലിയുടെ മികവിലായിരുന്നു ഇന്ത്യ വിൻഡീസിനെ തകർത്തത്.

 

ഞായറാഴ്ച തിരുവനന്തപുരത്തു നടന്ന രണ്ടാം മൽസരത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് ആണ് ഇന്ത്യ നേടിയത്.

 

അതേസമയം, മറുപടി ബാറ്റിങ്ങിൽ 18.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ്  വിജയലക്ഷ്യം മറികടന്നു. ഇതോടെ പരമ്പര 1-1 എന്ന നിലയിലെത്തി.

December 08, 2019, 22:20 pm

Advertisement