29 Saturday
February , 2020
2.11 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

പ്രധാനമന്ത്രിയുടെ പരാതിപറയൽ കഴിഞ്ഞു; 45 ദിവസത്തിനുള്ളിൽ രണ്ടുലക്ഷം കോടിരൂപ നികുതി പിരിക്കാൻ ഐടിക്ക് നിർദേശം


ന്യൂഡൽഹി: 130 കോടി ജനങ്ങളിൽ കേവലം ഒന്നരക്കോടി പേർ മാത്രമാണ് ആദായനികുതി അടയ്ക്കുന്നതെന്ന പരാതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തിയതിനു പിന്നാലെ 45 ദിവസത്തിനുള്ളിൽ രണ്ടു ലക്ഷം കോടി രൂപ പിരിച്ചെടുക്കാൻ ആദായനികുതി വകുപ്പിന് നിർദേശം. വിവാദ് സേ വിശ്വാസ് പദ്ധതി പ്രകാരമാണ് 2020 മാർച്ച് 31നുള്ളിൽ നികുതി പിരിച്ചെടുക്കേണ്ടത്.

 

മാർച്ച് ആദ്യ ആഴ്ചയിൽ ഇതുസംബന്ധിച്ച ബില്ല് പാസാക്കുമെന്നാണ് വിവരം. നികുതി പിരിക്കുന്നതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള നടപടികൾ ഭാവിയിൽ ഉണ്ടാവുക.

 

പ്രധാനമന്ത്രിയുടെ ഓഫിസിനാണ് പദ്ധതിയുടെ ചുമതല. റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡേ, സിബിഡിറ്റി ചെയർമാൻ പി സി മോഡി എന്നിവർ അം​ഗങ്ങളായ പ്രത്യേക സെല്ലിനും ഓഫിസ് രൂപം നൽകിയിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ‌ സെൽ യോ​ഗം ചേർന്ന് നികുതി ശേഖരണത്തെക്കുറിച്ച് വിലയിരുത്തും.

 


വിവാദ് സേ വിശ്വാസ് പദ്ധതി പ്രകാരം ഹൈക്കോടതിയിലും സുപ്രിംകോടതിയിലും മറ്റുമായി ഇരിക്കുന്ന 48000ത്തോളം നികുതി കേസുകൾ പരിഹരിക്കാനാവുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

February 15, 2020, 08:50 am

Advertisement