12 Sunday
July , 2020
3.42 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

കറുത്ത വർ​ഗക്കാർക്കെതിരായ വംശീയ വീഡിയോ; പരസ്യം പിൻവലിച്ച് മാപ്പുമായി വോക്സ് വാ​ഗൺ


കറുത്ത വർ​ഗക്കാർക്കെതിരായ വംശീയ വീഡിയോയ്ക്കെതിരെ വിമർശനം ശക്തമായതോടെ പരസ്യം പിൻവലിച്ച് മാപ്പ് പറഞ്ഞ് കാർ ഭീമനായ വോക്സ് വാ​ഗൺ. വീഡിയോ അധിക്ഷേപകരവും വംശീയവുമാണെന്ന വിമർശനം സോഷ്യൽമീഡിയയിൽ ശക്തമായതോടെയാണ് തെറ്റ് ഉൾക്കൊണ്ട്​ ​ഗോൾഫ് കാർ പരസ്യം വോക്സ് വാ​ഗൺ പിൻവലിച്ചത്. ഇന്‍സ്റ്റാഗ്രാമിലാണ് വോക്സ് വാ​​ഗൺ വംശീയമായ പരസ്യ വീഡിയോ പോസ്റ്റ് ചെയ്തത്. 

 

റോഡരികിലെ റസ്റ്റോറന്‍റിന് മുന്നില്‍ വോക്സ് വാഗണ്‍ ​ഗോൾഫ് കാർ പാര്‍ക്ക് ചെയ്യാന്‍ വരുമ്പോള്‍ ഒരു വെളുത്ത കൈ സ്ക്രീനിലേക്ക് വരികയും അവിടെ നില്‍ക്കുന്ന കറുത്ത നിറമുള്ള മനുഷ്യനെ തട്ടി റസ്റ്റോറന്‍റിന് അകത്തേക്ക് തട്ടിതെറുപ്പിക്കുന്നതുമായിരുന്നു പരസ്യ വീഡിയോ. പെറ്റിറ്റ് കോളൻ എന്ന കഫേയ്ക്കുള്ളിലേക്കാണ് കറുത്ത മനുഷ്യനെ തട്ടിത്തെറിപ്പിക്കുന്നത്. ഈ പേര് കോളനി വാഴ്ചയുമായി ബന്ധപ്പെട്ടതാണെന്നും വിമർശനമുയർന്നു. 

ജര്‍മനിയില്‍ നിന്നുള്ള ഒരു പ്രമുഖ ടിവി ചാനല്‍ പരസ്യത്തിനെതിരെ രംഗത്തുവരികയും വീഡിയോയിലെ വെളുത്ത കൈ കറുത്തവര്‍ക്ക് നേരെയുള്ള അധീശത്വമാണെന്നും റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയുടെ അവസാനം സ്ക്രീനില്‍ കാണിക്കുന്ന എഴുത്ത് ജര്‍മന്‍ ഭാഷയിലുള്ള വംശീയ ഭാഷയാണെന്നതും വിമര്‍ശനം ഉണ്ടായി. 

 

ജര്‍മന്‍ ടിവി റിപ്പോര്‍ട്ടിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. വോക്സ് വാഗണെതിരെയും കാര്‍ നിര്‍മാതാക്കളുടെ ജര്‍മന്‍ നാസി ബന്ധത്തെയും വിമര്‍ശിച്ച് നിരവധി പേര്‍ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും രംഗത്തുവന്നു. വിമര്‍ശനങ്ങള്‍ കടുത്തതോടെയാണ് കമ്പനി അധികൃതര്‍ പിന്നീട് പരസ്യം പിന്‍വലിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തത്.

 

'പൊതുജനങ്ങളില്‍ നിന്നുള്ള കടുത്ത വിമര്‍ശനം ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളും ഇതിലെല്ലാം ഞെട്ടിയിരിക്കുകയാണ്'; എന്നാണ് കമ്പനിയുടെ വില്‍പ്പന, മാര്‍ക്കറ്റിങ് ബോര്‍ഡ് മെമ്പറും ഡൈവേഴ്സിറ്റി മാനേജ്മെന്‍റ് തലവനും സംയുക്ത പ്രസ്താവനയില്‍ പ്രതികരിച്ചത്. പൗരാവകാശ പ്രസ്ഥാനങ്ങളുടെ എല്ലാവിധ നേട്ടങ്ങളേയും അപമാനിക്കുന്നതും മാന്യരായ വ്യക്തികളെ അധിക്ഷേപിക്കുന്നതുമാണ് വീഡിയോ എന്നും ഞങ്ങൾ മനസ്സിലാക്കുന്നു- കമ്പനി പറയുന്നു.

 

നാസി ഭരണകാലത്തെ കമ്പനിയുടെ ഉത്ഭവത്തില്‍ ഞങ്ങള്‍ക്ക് ബോധ്യമുണ്ട്, അതില്‍ കുറ്റബോധവുമുണ്ട്. ഇതുകൊണ്ട് തന്നെ തങ്ങള്‍ എല്ലാ തരത്തിലുമുള്ള വിദ്വേഷവും അപഖ്യാതികളും പ്രചാരവേലയും വിവേചനവും എതിര്‍ക്കുന്നതായും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തില്‍ വോക്സ് വാഗണ്‍ കമ്പനി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 

 

2015ല്‍ മലിനീകരണ തട്ടിപ്പുമായി ബന്ധപ്പെട്ട് വോക്സ് വാഗണ്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നാസി കോണ്‍സന്‍ട്രേഷന്‍ ക്യാംപിലെ മുദ്രാവാക്യം വോക്സ് വാഗണിന്‍റെ കമ്പനി പ്രോഫിറ്റ് സ്ട്രാറ്റജിക്ക് ഉപയോഗിച്ചതിന് ചീഫ് എക്സിക്യൂട്ടീവ് മാപ്പ് പറഞ്ഞിരുന്നു.

May 23, 2020, 12:14 pm

Advertisement