16 Thursday
July , 2020
11.01 PM
livenews logo
flash News
സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ‌‌അമിത് ഷായോട് റിയ ചക്രവർത്തി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് വരവരറാവുവിന് കൊറോണ ബാധ പാലത്തായി കേസ്: തനിക്കൊന്നും പറയാൻ കഴിയില്ല; പ്രതിക്ക് ജാമ്യം കിട്ടിയതിൽ മുഖ്യമന്ത്രി തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയ്ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ; വെളിപ്പെടുത്തൽ രാജ്യം വിട്ടതിന് പിന്നാലെ ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് സസ്പെൻഷൻ കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 722 പേർക്ക് പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജന് ജാമ്യം മുംബൈയിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ഇകോണമിക് ടൈംസ് തിരഞ്ഞെടുത്ത 14 വ്യവസായ പ്രമുഖരില്‍ ഡോ. ഷംസീര്‍ വയലിലും


വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് 14 പേരെ ഇകോണമിക് ടൈംസ് തിരഞ്ഞെടുത്തപ്പോള്‍ മലയാളിയും വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനുമായ ഡോ. ഷംസീര്‍ വയലിലും പട്ടികയില്‍ ഇടംപിടിച്ചു. വിജയക്കൊടി പാറിച്ച പുതുതലമുറയിലെ എന്‍ആര്‍ഐ വ്യവസായികളുടെ പട്ടികയാണ് ഇകോണമിക് ടൈംസ് തയ്യാറാക്കിയത്. ഫോബ്‌സ് മാഗസിന്‍ 2019 ജൂണില്‍ പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം 1.4 ബില്യണ്‍ ഡോളറാണ് ഡോ. ഷംസീര്‍ വയലിന്റെ ആസ്തി. പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശത്തിനു വേണ്ടി നടത്തിയ നിയമപോരാട്ടങ്ങളിലൂടെയും ഷംസീര്‍ വയലില്‍ ശ്രദ്ധേയനാണ്. 2013ല്‍ സുപ്രിംകോടതി മുമ്പാകെ ഇക്കാര്യം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചാണ് ഷംസീര്‍ വയലില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

 

രാജ്യത്തിന്റെ വികസനത്തിനു സുപ്രധാന പങ്കുവഹിക്കുന്ന പ്രവാസികളില്‍ ഭൂരിഭാഗത്തിനും തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ കഴിയാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ഇല്ലാത്തതിന്റെ പേരില്‍ പ്രവാസികള്‍ക്ക് വോട്ട് നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രവാസികള്‍ക്ക് പ്രതിനിധികളെ ഉപയോഗപ്പെടുത്തി വോട്ട് ചെയ്യുന്നതിന് അവസരമൊരുക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്ല് 2017 ലോക്‌സഭ പാസാക്കിയത് പ്രതീക്ഷ പകരുന്നതാണെന്നും രാജ്യസഭയില്‍ കൂടി ഇത് പാസാവുമെന്നാണ് കരുതുന്നതെന്നും ഷംസീര്‍ വയലില്‍ പറയുന്നു. ഇ ബാലറ്റ് ആണ് സ്വീകരിക്കാവുന്ന ഒരു മാര്‍ഗം. പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ലഭ്യമാക്കുകയാണ് തന്റെ പ്രധാനലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

യുഎഇ സര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ച സ്ഥിരതാമസ പദ്ധതിയായ ഗോള്‍ഡ് കാര്‍ഡ് ലഭിച്ച വ്യക്തി കൂടിയാണ് ഡോ. ഷംസീര്‍ വയലില്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയുടെ മരുമകന്‍ എന്ന വിശേഷണം കൂടി ഷംസീറിന് അവകാശപ്പെട്ടതാണ്.

 

 

കോഴിക്കോട് ആണ് ജനനം. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംഡി കരസ്ഥമാക്കിയ ഷംസീര്‍ യുഎഇയില്‍ റേഡിയോളജിസ്റ്റായാണ് പ്രവാസജീവിതമാരംഭിക്കുന്നത്. 2007ല്‍ അബൂദബിയില്‍ എല്‍എല്‍എച്ച് എന്ന പേരില്‍ ആശുപത്രി ആരംഭിച്ചു. ഇപ്പോഴിത് 23 ആശുപത്രികളും 125 ആരോഗ്യകേന്ദ്രങ്ങളും അടങ്ങുന്ന ശൃംഖലയായി വളര്‍ന്നു. പതിമൂവായിരത്തിലേറെ ജീവനക്കാരാണ് ഈ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നത്.

 

യുഎഇയില്‍ ബൃഹത്തായൊരു മരുന്ന് നിര്‍മാണ ഫാക്ടറിയും വിപിഎസ് ഹെല്‍ത്ത്‌കെയറിനുണ്ട്. ഫുഡ് ആന്റ് കേറ്ററിങ് യൂനിറ്റുകള്‍ ഉള്‍പ്പെടെ മറ്റു മേഖലകളിലും അദ്ദേഹത്തിന്റെ വ്യവസായ ശൃംഖല പടര്‍ന്നുകിടക്കുകയാണ്. ആഫ്രിക്ക, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലും വിപിഎസ് ഹെല്‍ത് കെയര്‍ സാന്നിധ്യമറിയിച്ചുവരികയാണെന്നു ഡോ. ഷംസീല്‍ വയലില്‍ പറയുന്നു. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റിയുടെ ഭാഗമായി ആഗോളതലത്തില്‍ ഡോ. ഷംസീര്‍ വയലില്‍ സാമൂഹിക സേവനങ്ങള്‍ നടത്തിവരുന്നുണ്ട്. കേരളത്തില്‍ പ്രളയസഹായമായി 50 കോടി രൂപയുടെ പദ്ധതികളാണ് അദ്ദേഹം നടപ്പാക്കിവരുന്നത്.  

 

വിമിയോ സിഇഒ അഞ്ജലി സുദ്, ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് മിന്നിപോളിസ് സിഇഒ നീല്‍ കഷ്‌കരി, യുഎസ് സെക്യൂരിറ്റീഫ് എക്‌സ്‌ചേഞ്ച് കമ്മീഷനിലെ ചീഫ് എകോണമിസ്റ്റും ഡയറക്ടറുമായ എസ് പി കോതാരി, ജനറല്‍ മോട്ടോഴ്‌സ് സിഎഫ് ഒ ദിവ്യ സൂര്യദേവര, ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യന്‍, ബിഡ്‌കോ ആഫ്രിക്ക ചെയര്‍മാന്‍ വിമല്‍ ഷാ, ജ്യോതി ബന്‍സാല്‍, ലക്ഷ്മണ്‍ നരസിംഹന്‍, രോഹിത് പ്രസാദ്, ഡോ. മ്രിഗംങ്ക സുര്‍, സുരേഷ് കുമാര്‍, രാജീവ് സുരി, അനു അയ്യങ്കാര്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു പ്രമുഖര്‍.

 

July 18, 2019, 08:06 am

Advertisement