29 Saturday
February , 2020
3.37 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ


ദീർഘദൂര ഡ്രൈവിങ്ങിന്റെ ഭാ​ഗമായുണ്ടാവുന്ന നടുവേദന ഉണ്ടാവാതിരിക്കാൻ സാങ്കേതികവിദ്യയുടെ കൂട്ടുപിടിച്ച് ആഡംബര കാർനിർമാതാക്കളായ ജാ​ഗ്വാർ. മാറ്റങ്ങൾ വരുത്താവുന്ന സീറ്റിലാണ് ജാ​ഗ്വാർ ഈ സാങ്കേതികവിദ്യ ഒളിപ്പിച്ചിരിക്കുന്നത്.

 

സീറ്റിൽ ഇരിക്കുന്നവരുടെ തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുന്ന ചലനങ്ങൾ നൽകിക്കൊണ്ടാണ് ഇതു സാധ്യമാക്കുന്നതെന്നു കമ്പനി പറയുന്നു. ഇരിക്കുന്നയാൾ നടക്കുകയാണെന്ന് ഈ ചലനങ്ങൾ പിടിച്ചെടുക്കുന്ന തലച്ചോറിനു തോന്നുമെന്നും ഇതിലൂടെ ദീർഘയാത്രയിലൂടെ ഡ്രൈവർക്കും യാത്രക്കാർക്കും ഉണ്ടാവുന്ന നടുവിനു വേദന ഇല്ലാതാവുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.

 


വാഹനവിപണിയിൽ ഇന്നുവരെ കാണാത്ത സാങ്കേതികവിദ്യയാണ് തങ്ങൾ ഭാവിയിൽ വാഹനത്തിൽ സജ്ജമാക്കുകയെന്നും ജാ​ഗ്വാർ ലാന്റ് റോവർ ചീഫ് മെഡിക്കൽ ഓഫിസറായ ഡോ. സ്റ്റീവ് ഇലി വ്യക്തമാക്കി. ഡ്രൈവിങ്ങിന് അനുചിതമായ രീതിയിൽ സീറ്റ് ക്രമീകരിക്കുക, പിൻ പോക്കറ്റിൽ ഇട്ടിരിക്കുന്ന കനമുള്ള വസ്തുക്കൾ നീക്കം ചെയ്യുക, നട്ടെല്ല് നിവർന്നു നിൽക്കുന്ന രീതിയിൽ തോൾ കണക്കാക്കുക തുടങ്ങിയ നിർദേശങ്ങളും ഡോ. സ്റ്റീവ് ഇലി നൽകുന്നുണ്ട്.

 

 

 

January 17, 2020, 18:45 pm

Advertisement