9 Thursday
July , 2020
9.04 PM
livenews logo
flash News
കോവിഡ് കാലത്ത് ആത്മഹത്യ ചെയ്തത് 65 കുട്ടികൾ; കാരണം വീടുകളിലെ ഇടപെടലുകൾ സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി

ജമാല്‍ ഖഷോഗിയുടെ കുടുംബാംഗങ്ങള്‍ക്ക് സൗദി അറേബ്യ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന വീടുകള്‍ നല്‍കിയതായും മാസം തോറും പണം നല്‍കുന്നതായും വിവരം


വാഷിങ്ടണ്‍: സൗദിയില്‍ നിന്നെത്തിയ പ്രത്യേക സംഘം തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കുടുംബത്തിന് സൗദി അറേബ്യ ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവ് വരുന്ന വീടുകള്‍ നല്‍കിയതായും മാസം തോറും അഞ്ചക്ക തുക നഷ്ടപരിഹാരം നല്‍കുന്നതായും റിപോര്‍ട്ട്. ഖഷോഗിയെ കൊലപ്പെടുത്തിയതിന് ദിയാദനമായാണ് പണം നല്‍കുകയെന്ന് സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കി.


ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം പരസ്യപ്രസ്താവന നട്ത്തുന്നത് ഒഴിവാക്കുന്നതിനാണ് ഇത്രവലിയ തുക നല്‍കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

 

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിശിത വിമര്‍ശകനായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ജമാല്‍ ഖഷോഗി. ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജകുമാനെതിരേ ആഗോളതലത്തില്‍ എതിര്‍പ്പ് ഉണ്ടായിട്ടും അദ്ദേഹത്തിന്റെ മക്കള്‍ ശബ്ദമുയര്‍ത്തിയില്ല എന്നതും ശ്രദ്ധേയമാണ്.


കേസില്‍ പിടിക്കപ്പെട്ട 11 സൗദി ഉദ്യോഗസ്ഥരുടെ വിചാരണ കഴിഞ്ഞദിവസം സൗദിയില്‍ ആരംഭിച്ചിരുന്നു. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായാണ് 15 അംഗ സംഘം തുര്‍ക്കിയിലെത്തി കൊലപാതകം നടത്തി മടങ്ങിയത്. തുര്‍ക്കി വനിതയെ വിവാഹം കഴിക്കുന്നതിനുള്ള ആവശ്യത്തിനായാണ് ജമാല്‍ ഖഷോഗി കോണ്‍സുലേറ്റിലെത്തിയത്. എന്നാല്‍ കോണ്‍സുലേറ്റിലേക്ക് പോയ ഖഷോഗിയെ പിന്നീട് കണ്ടിരുന്നില്ല. ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ആസിഡ് ഒഴിച്ചു നശിപ്പിച്ചുവെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തിയ തുര്‍ക്കി പോലിസ് എത്തിയത്.


മാസം തോറും പതിനായിരം ഡോളര്‍ നല്‍കുകയും ഖഷോഗിയുടെ മക്കള്‍ക്ക് ജിദ്ദയില്‍ 40 ലക്ഷം ഡോളര്‍ വീതം ചെലവുവരുന്ന വീടുകള്‍ നല്‍കിയതായുമായാണ് വിവരം. അതേസമയം ഖഷോഗിയുടെ മൂത്ത മകനായ സലാഹ് ഖഷോഗിക്ക് മാത്രമാണ് സൗദിയില്‍ ജീവിക്കാന്‍ താല്‍പര്യമെന്നും യുഎസില്‍ കഴിയുന്ന മറ്റുമക്കള്‍ സൗദിയിലെ തങ്ങളുടെ വസ്തുവകകള്‍ വില്‍ക്കുമെന്നുമാണ് കുടുംബവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

 

April 02, 2019, 13:46 pm

Advertisement