26 Tuesday
May , 2020
11.15 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

ലോക്ക്ഡൗൺ കാലം പ്രധാനമന്ത്രി നൽകിയ അപൂർവ നിമിഷം; ബോറടി മാറ്റാൻ തന്റെ സിനിമകൾ കാണൂ; ബാലചന്ദ്രമേനോൻ


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ ജനങ്ങൾക്ക് നൽകിയത് അപൂർവ അവസരമാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ എല്ലാവരും കുടുംബവുമൊത്ത് തന്റെ സിനിമകൾ കാണണമെന്നും ബാലചന്ദ്രമേനോൻ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് വിരസത മാറ്റാൻ ബാലചന്ദ്രമേോനോൻ പുതിയ ആശയവുമായി രം​ഗത്തെത്തിയത്.

 

ഇതിനായി തന്റെ സിനിമകളുടെ യൂട്യൂബ് ലിങ്കുകളും ബാലചന്ദ്രമേനോൻ പങ്കുവച്ചിട്ടുണ്ട്. സിനിമ കാണലിനൊപ്പം ഒരു മത്സരവും ബാലചന്ദ്രമേനോൻ പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ സിനിമകൾ കണ്ട് അതിൽ ഏറ്റവും ഇഷ്ടപ്പെട്ടതിനെക്കുറിച്ച് എഴുതി അയക്കണമെന്നും ഏറ്റവും മികച്ച കുറിപ്പിന് സമ്മാനം നൽകുമെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു. 

 

തന്റെ 30 ചിത്രങ്ങളുടെ യൂട്യൂബ് ലിങ്കുകളാണ് കുറിപ്പിനൊപ്പം നൽകിയിരിക്കുന്നത്. ഏപ്രിൽ 30 വരെയാണ് കുറിപ്പ് അയയ്ക്കാൻ നൽകിയിരിക്കുന്ന സമയം. അതേസമയം, തന്റെ അനുവാദമില്ലാതെ ചിത്രങ്ങൾ യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്തവർക്കെതിരെ നടപടിയെടുക്കുമെന്നും ബാലചന്ദ്രമേനോൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

April 04, 2020, 16:01 pm

Advertisement