9 Sunday
August , 2020
4.42 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

വയനാട് സ്വദേശി ജിദ്ദയില്‍ അപകടത്തില്‍ മരിച്ചു


വെള്ളമുണ്ട: വയനാട് വെള്ളമുണ്ട സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു. വെള്ളമുണ്ട കിണറ്റിങ്ങല്‍ കുമ്പളക്കണ്ടി അമ്മദ് ഹാജിയുടെയും വല ഹജ്ജുമ്മയുടെയും മകന്‍ നൗഫല്‍(32)ആണ് മരിച്ചത്. ജിദ്ധ മക്ക റോഡില്‍ ചൊവ്വാഴ്ചയായിരുന്നു അപകടം.

 


സ്വന്തമായി ബിസിനസ് സ്ഥാപനമുള്ള നൗഫല്‍ കുടുംബസമേതം മക്കയിലായിരുന്നു താമസിച്ചിരുന്നത്. വെള്ളമുണ്ട എഴേനാല്‍ പി.കെ ഹുസൈന്റെ മകള്‍ ഷര്‍മില ഷെറിന്‍ ആണ് ഭാര്യ. മക്കള്‍: ജന ഫാത്വിമ (രണ്ടര), ഹാനിയ മര്‍യം (ഒരു വയസ്). സഹോദരനായ അബ്ദുറഹ്മാന്‍ മക്കയിലുണ്ട്. നഫ്‌സല്‍ ഫാത്വിമ (നാലാംമൈല്‍)സഹോദരിയാണ്.

 

സ്വന്തം സ്ഥാപനത്തിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കാര്‍ഗോ മിനി വാനില്‍ മടങ്ങുമ്പോഴായിരുന്നു അപകടം. ജിദ്ദ കെഎംസിസി പ്രവര്‍ത്തകന്‍ ഷൗക്കത്ത് ഒഴുകൂരിന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ സഹായത്തിനായി ജിദ്ദ മഹാജിര്‍ കിങ് അബ്ദുല്ല ആശുപത്രിയില്‍ സഹായത്തിന് എത്തിയിട്ടുണ്ട്

 

 

August 06, 2019, 18:47 pm

Advertisement

Advertisement