20 Sunday
September , 2020
12.55 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ഞങ്ങൾ നിഷ്പക്ഷർ; ബിജെപി അനുകൂലമെന്ന കോൺ​ഗ്രസ് ആരോപണത്തിന് ഫേസ്ബുക്കിന്റെ മറുപടി


ബിജെപിക്ക് അനുകൂലമായ നിലപാടെടുക്കുന്നുവെന്ന ആരോപണത്തിൽ പ്രതികരണമറിയിച്ച് ഫേസ്ബുക്ക്. ''ഞങ്ങള്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. നിലപാടുകള്‍ പ്രകടിപ്പിക്കാനായുള്ള ഇടമാണ് ഉറപ്പാക്കുന്നത്''- എന്നാണ് കോണ്‍ഗ്രസ് ജനറല്‍ കെ സി വേണിഗോപാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഫേസ്ബുക്ക് മറുപടി നൽകിയത്.

 

വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കെ സി വേണുഗോപാല്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് അയച്ച കത്തിന് മറുപടിയെന്നോണമാണ് ഫേസ്ബുക്കിന്‍റെ വിശദീകരണം. തെരഞ്ഞെടുപ്പ് പോലുള്ള വിഷയങ്ങളില്‍ ബിജെപിക്ക് അനുകൂലമായി നിലപാടെടുക്കുന്നു എന്നായിരുന്നു കെ സി വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ കൈകടത്തുകയാണ് ഫേസ്ബുക്കെന്നും കെ സി വേണുഗോപാല്‍ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

 

‘ഞങ്ങള്‍ നിഷ്പക്ഷരാണ്. ജനങ്ങള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയായി തുടരുകയും ചെയ്യും. ഞങ്ങള്‍ പക്ഷപാതിത്വപരമായി പെരുമാറിയെന്ന ആരോപണങ്ങളെ ഗൗരവതരമായി തന്നെയാണ് കാണുന്നത്. ഏതു രീതിയിലുമുള്ള വിദ്വേഷത്തെയും മതഭ്രാന്തിനെയും ഞങ്ങള്‍ അപലപിക്കുകയും ചെയ്യുന്നു.’ ഫേസ്ബുക്കിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ഡയറക്ടറായ നീല്‍ പോട്‌സ് എഴുതിയ കത്തില്‍ പറയുന്നു.

 

വാള്‍സ്ട്രീറ്റ് ജേണലാണ് വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാറ്റുന്നെന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചരണത്തിനെതിരെ നടപടിയെടുക്കുന്നതിൽ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ മേധാവി അംഖി ദാസ് എതിർപ്പറിയിച്ചിരുന്നു എന്നായിരുന്നു റിപ്പോർട്ട്. 

 

തെലങ്കാന ബിജെപി എംഎൽഎ രാജാ സിങ്ങിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയത്. ഭരണകക്ഷിയായ ബിജെപിയോട് അനുഭാവം കാണിക്കുകയാണെന്ന ആരോപണങ്ങള്‍ പുകയുന്നതിനിടെ കഴിഞ്ഞദിവസം ഫേസ്ബുക്ക് ഇന്ത്യാ മേധാവിയോട് ഐടി സമിതി ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാജാസിങ്ങിനെ ഫേസ്ബുക്ക് വിലക്കിയിരുന്നു.

 

റോഹിങ്ക്യകളും ബംഗ്ലാദേശികളുമായ അനധികൃത കുടിയേറ്റക്കാര്‍ രാജ്യം വിട്ടുപോയില്ലെങ്കില്‍ അവരെ വെടിവച്ച് കൊല്ലണമെന്നായിരുന്നു രാജാസിങ്ങിന്റെ പ്രസ്താവന. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന കരട് പുറപ്പെടുവിച്ചതിന്റെ അടുത്ത ദിവസമായിരുന്നു രാജാസിങ്ങിന്റെ പ്രതികരണം. രാജായെ 'അപകടകരമായ വ്യക്തി' എന്ന് രേഖപ്പെടുത്തുന്നതിൽ അംഖി ദാസ് ആശങ്ക ഉയർത്തിയതായി ഫേസ്ബുക്ക് വക്താവ് പറഞ്ഞതായാണ്​ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്​തത്​. 

September 03, 2020, 17:58 pm

Advertisement

Advertisement