26 Tuesday
May , 2020
11.09 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ


തെഹ്‌റാന്‍: കൊറോണ പ്രതിരോധത്തിന്റെ കാര്യത്തിൽ നയം വ്യക്തമാക്കി ഇറാൻ. കോവിഡ് പ്രതിരോധത്തിനായി അമേരിക്കയോട് ഒരിക്കലും സഹായം തേടിയിട്ടില്ലെന്നും തേടില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധിയാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. 

 

‘ഈ മഹാമാരിക്കെതിരെ പോരാടാന്‍ അമേരിക്കയുടെ സഹായം ഇറാന്‍ ഒരിക്കലും ചോദിച്ചിട്ടില്ല, ചോദിക്കുകയുമില്ല, എന്നാല്‍ ഇറാനു മേല്‍ ചുമത്തിയിരിക്കുന്ന ഏകപക്ഷീയവും നിയവിരുദ്ധവുമായ എല്ലാ വിലക്കുകളും അമേരിക്ക പിന്‍വലിക്കണം’- ഇറാന്‍ വിദേശ കാര്യമന്ത്രാലയ പ്രതിനിധി അബ്ബാസ് മൗസവി പറഞ്ഞു.

 

മാര്‍ച്ചില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ സഹായം വേണ്ടെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും പറഞ്ഞിരുന്നു. ഇറാനില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 3739 പേരാണ്. 60500 പേര്‍ക്ക് രോ​ഗം സ്ഥിരീകരിക്കുകയും ചെയ്തു. 

 

അമേരിക്കയുടെ വിലക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്താന്‍ സാധിക്കുന്നില്ലെന്ന് ഇറാന്‍ നേരത്തെ ആരോപിച്ചിരുന്നു.

April 07, 2020, 15:45 pm

Advertisement