25 Monday
May , 2020
3.48 PM
livenews logo
flash News
സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് ഈദുൽ ഫിത്വർ: ഷാർജ ഭരണാധികാരി 108 തടവുകാർക്ക് മോചനം നൽകി

പ്രവാസികളുടെ മടക്കം: 100 പേരുടെ കൂടി യാത്രാ ചെലവ് വഹിക്കുമെന്ന് വെൽഫെയർ പാർട്ടി


തിരുവനന്തപുരം: ലോക്ക്ഡൗൺ മൂലം ഗൾഫിൽ നിന്ന് തിരിച്ചു വരുന്ന പ്രവാസികളിൽ നിന്ന് രണ്ടാം ഘട്ടമായി 100 പേരുടെ യാത്രാ ചെലവ് കൂടി  വെൽഫെയർ പാർട്ടി വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അറിയിച്ചു. ഒന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ച 300 ടിക്കറ്റുകൾക്ക് പുറമെയാണിത്. ആദ്യ ഘട്ടത്തിൽ നിന്ന് എംബസികൾ അംഗീകരിക്കുന്ന പ്രവാസികൾ നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. യാത്രാനുമതി ലഭിക്കുന്നതനുസരിച്ച് മറ്റുള്ളവരും എത്തും. 

 

കൾച്ചറൽ ഫോറം ഖത്തർ, പ്രവാസി ഇന്ത്യ യുഎഇ, പ്രവാസി സൗദി അറേബ്യ, വെൽഫെയർ കേരള കുവൈത്ത്, പ്രവാസി വെൽഫെയർ ഫോറം ഒമാൻ, വെൽഫെയർ ഫോറം സലാല, സോഷ്യൽ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ എന്നീ സംഘടനകളുമായി സഹകരിച്ചാണ് യാത്രാ സൗകര്യം ഒരുക്കുന്നത്. ടിക്കറ്റിന് അർഹരായവരെ കണ്ടെത്തുന്നത് പ്രവാസി സംഘടനകളാണ്. 

 

മടങ്ങിയെത്താൻ കഴിയാതെ പ്രവാസികൾ കഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ആവശ്യത്തിന് വിമാനങ്ങൾ ഏർപ്പെടുത്താതെയും ഗൾഫ് രാജ്യങ്ങളുടെ വിമാനങ്ങൾക്ക് അനുമതി നൽകാതെയും കേന്ദ്ര സർക്കാർ പ്രവാസികളെ പ്രയാസപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന ചാർജ് ഈടാക്കി സ്വന്തം പൗരൻമാരെ ദുരന്ത കാലത്ത് കൊള്ളയടിക്കുന്ന അപമാനകരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.  

 

ആവശ്യത്തിന് ക്വറന്റൈൻ സൗകര്യം ഏർപ്പെടുത്തി കൂടുതൽ വിമാനങ്ങൾ അനുവദിച്ച് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികളെയും  എത്രയും വേഗം തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. എംബസികൾക്ക് കീഴിലുള്ള കമ്യൂണിറ്റി വെൽഫെയർ ഫണ്ട്  ടിക്കറ്റിനും മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും വേണ്ടി കൂടി ചെലവഴിക്കണം. കേരളത്തിലേക്ക് ഇപ്പോൾ തിരിച്ചു വന്നുകൊണ്ടിരിക്കുന്ന പ്രവാസികൾക്കും നോർക്ക പ്രഖ്യാപിച്ച 5000 രൂപ ധനസഹായം എത്രയും വേഗം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

May 22, 2020, 21:34 pm

Advertisement