28 Friday
February , 2020
11.21 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ


കൊൽക്കത്ത: മതാടിസ്ഥാനത്തിൽ ജനതയെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ നിയമസഭയും. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർത്താണ് സർക്കാർ​ പ്രമേയം പാസാക്കിയത്​. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്​ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി.

 

പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്ന് നയിക്കുന്ന ഹിന്ദു സഹോദരങ്ങളോട് നന്ദി പറഞ്ഞ മമത ഇപ്പോൾ ജനങ്ങൾ രാജ്യം വിടേണ്ടി വരുമെന്ന ഭീതിയിലാണെന്നും ചൂണ്ടിക്കാട്ടി​. എല്ലാത്തരം കാർഡുകളും സംഘടിപ്പിക്കുന്നതിനായി ജനങ്ങൾ വരി നിൽക്കുകയാണ്​. എന്നാൽ ബംഗാളിൽ ഞങ്ങൾ സിഎഎയും എൻആർസിയും എൻപിആറും അനുവദിക്കില്ലെന്ന് മമത-സഭയെ അഭിസംബോധന ചെയ്​ത്​ ആവർത്തിച്ചു.

 

കേരളമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം. ഭേദഗതിക്കെതിരെ ആദ്യം സുപ്രീംകോടതിയെ സമീപിച്ചതും കേരളമായിരുന്നു. ഇതിന്​ പിന്നാലെ കോൺഗ്രസ്​ ഭരിക്കുന്ന​ പഞ്ചാബ്​, രാജസ്ഥാൻ സംസ്ഥാനങ്ങളും ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി.

January 27, 2020, 20:12 pm

Advertisement