15 Thursday
April , 2021
6.56 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

'അയ്യോ ഞങ്ങളെ അൺ ഇൻസ്റ്റാൾ ചെയ്യല്ലേ'; 'ആപ്പിലായതോടെ' സ്റ്റാറ്റസിലൂടെയും വിശദീകരണവുമായി വാട്ട്സ്ആപ്പ്; പിന്നാലെ ട്രോൾ മഴ


വാട്ട്സ്ആപ്പ് തുറക്കുന്ന ഉപഭോക്താക്കൾ അവരുടെ സ്റ്റാറ്റസ് പേജിൽ ഇന്നലെ മുതൽ പുതിയൊരാളെ കണ്ടിട്ടുണ്ടാവും. സ്റ്റാറ്റസിട്ടിരിക്കുന്ന മറ്റു കോൺടാക്ടുകൾക്കു മുകളിലായി വാട്ട്സ്ആപ്പ് തന്നെയാണ് ഒരു വളിച്ച ചിരിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. സ്വകാര്യത നയത്തിൽ പരിഷ്കാരം കൊണ്ടുവന്ന് 'ആപ്പിലായ'തോടെ ഉണ്ടായ വൻ തിരിച്ചടിയിൽ സുല്ലിട്ടതിന് ശേഷം വീണ്ടും വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സുക്കർബർ​ഗ്.

 

ആദ്യം പലരും ഒന്ന് അമ്പരന്നു. നാല് സ്റ്റാറ്റസുകളാണ് വാട്ട്സ്ആപ്പ് രം​ഗത്തിറക്കിയിരിക്കുന്നത്. 1. നിങ്ങളുടെ സ്വകാര്യതയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് 2. വാട്ട്‌സ്ആപ്പ് എന്‍ഡ്-ടു- എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ ഞങ്ങള്‍ വായിക്കില്ല 3. നിങ്ങളുടെ ലൊക്കേഷന്‍ വാട്ട്‌സ്ആപ്പിന് കാണാനാവില്ല 4. വാട്ട്‌സ്ആപ്പ് നിങ്ങളുടെ കോണ്‍ടാക്ടുകള്‍ ഫേസ്ബുക്കിന് ഷെയര്‍ ചെയ്യില്ല എന്നിങ്ങനെയാണ് സ്റ്റാറ്റസ്.

സ്വകാര്യതാ നയം വിവാദമായതോടെ വിശദീകരണവുമായി കഴിഞ്ഞദിവസവും വാട്ട്സ്ആപ്പ് രംഗത്തെത്തിയിരുന്നു. സ്വാകാര്യ വിവരങ്ങള്‍ സംരക്ഷിക്കുമെന്നും ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യില്ലെന്നുമായിരുന്നു കഴിഞ്ഞദിവസം പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വാട്ട്സ്ആപ്പ്  വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞദിവസം ഇതു സംബന്ധിച്ച പരസ്യം ഏതാനും പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

അതേസമയം, പുതിയ സ്റ്റാറ്റസ് രൂപത്തിലുള്ള വിശദീകരണത്തിനു പിന്നാലെ ട്രോളുകളും സജീവമാകാന്‍ തുടങ്ങി. ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ, എന്നാണൊരു ട്രോൾ- പുലിവാൽ കല്യാണത്തിലെ സലിംകുമാറിന്റെ മീമാണ് ഇതിനുപയോ​ഗിച്ചിരിക്കുന്നത്. ഇതുകൂടാതെ ഞാനൊരു തമാശ പറഞ്ഞതാണേ, ആരും എന്നെ അൺ ഇൻസ്റ്റാൾ ചെയ്യല്ലേ എന്ന് വാട്ട്സ്ആപ്പ് പറയുന്നതായി ആട് ഒരു ഭീകരജീവിയിലെ ചെമ്പൻ വിനോദിന്റെ മീമുപയോ​ഗിച്ചും ട്രോളുണ്ട്.

അതേസമയം, സ്വകാര്യതാ നയം കടുപ്പിച്ചതിനു പിന്നാലെ ലോകമൊട്ടാകെ വാട്ട്സ്ആപ്പ് ഉപയോക്താക്കൾ‌ക്കിടയിൽ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിലാണ് കമ്പനി നിലപാട് മാറ്റിയത്. പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്നാണ് വാട്ട്സ്ആപ്പ് കഴിഞ്ഞദിവസം അറിയിച്ചത്. മെയ് 15 വരെ തീരുമാനം നടപ്പാക്കില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. 

പുതിയ അപ്‌ഡേറ്റില്‍ ഒന്നും മാറുന്നില്ല. പകരം ബിസിനസ് വാട്ട്സ്ആപ്പ് വഴി സന്ദേശം അയക്കാനുള്ള പുതിയ ഓപ്ഷനുകള്‍ അപ്‌ഡേറ്റിലുണ്ട്. ഡാറ്റകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഏറെ സുതാര്യമാണ്. വാട്ട്സ്ആപ്പ് വഴി കൂടുതല്‍ ആളുകള്‍ ഷോപ്പ് ചെയ്യാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് കുടുതല്‍ ബോധ്യമുണ്ടാവേണ്ടതുണ്ട്. ഈ അപ്‌ഡേറ്റ് ഫേസ്ബുക്കുമായി ഡാറ്റ പങ്കുവയ്ക്കാനുള്ള ശേഷിയെ വിപുലീകരിക്കുന്നില്ല- വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു. 

വാട്ട്സ്ആപ്പിന്റെ പുതിയ നയത്തിൽ പ്രതിഷേധിച്ച് കോടിക്കണക്കിനാളുകളാണ് സി​ഗ്നൽ, ടെല​ഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്ക് കൂടുമാറിയത്. ടെസ്‌ല ഇൻക് മേധാവി എലൻ മസ്ക് സി​ഗ്നലിന് അനുകൂലമായി പ്രതികരിച്ചിരുന്നു. ഇതേത്തുടർന്ന് വൻ വളർച്ചയാണ് സി​ഗ്നലിന് ഉണ്ടായത്. ഇതിലൂടെയേറ്റ കനത്ത ഷോക്കാണ് വാട്ട്സആപ്പിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

January 17, 2021, 12:57 pm

Advertisement

Advertisement