18 Friday
September , 2020
12.38 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

വാട്സ്ആപ്പ് ​ഗ്രൂപ്പ് വോയ്സ്, വീഡിയോ കോളുകളിൽ ഇനി ഒരേസമയം എട്ടുപേർക്ക് പങ്കെടുക്കാം



വാട്സ്ആപ്പ് ​ഗ്രൂപ്പ് വോയ്സ്, വീഡിയോ കോളുകളിൽ ഒരേസമയം പങ്കെടുക്കുന്നവരുടെ പരിധി എട്ടായി ഉയർത്തി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിനിടെ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് ആശ്വാസകരമായ രീതിയിലാണ് കമ്പനിയുടെ പ്രഖ്യാപനം. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾ സേവനം ലഭ്യമാകുമെന്ന് വാട്സ്ആപ്പ് മേധാവി വിൽ കാത്കാർട്ട് വ്യക്തമാക്കി. അടുത്തയാഴ്ചയോടെയാണ് സൗകര്യം ലഭ്യമാവുക.

 

കൊറോണ വൈറസ് മൂലം വീടുകളിൽ ജോലി തുടരുന്നവർക്കും വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും മാറിക്കഴിയേണ്ടിവരുന്നവർക്കും സേവനം ഏറെ ഉപകാരപ്പെടും. കൊറോണക്കാലത്ത് സൂം, ​ഗൂ​ഗിൾ മീറ്റ്, സ്കൈപ്പ് തുടങ്ങിയ വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമുകൾക്ക് വൻതോതിൽ ആവശ്യക്കാർ വർധിച്ചിരുന്നു.

 


എന്നാൽ ലോകവ്യാപകമായി വൻതോതിൽ ഉപയോക്താക്കളുള്ള വാട്സ്ആപ്പിന് ​ഗ്രൂപ്പ് കോൾ ശേഷി ഇരട്ടിയാക്കിയത് ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ​ഗ്രൂപ്പ് കോൾ ശേഷി വർധിപ്പിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നതായി വാട്സ്ആപ്പ് മാതൃകമ്പനിയായ ഫേസ്ബുക്കിന്റെ സിഇഒ മാർക്ക് സക്കർബർഹ് എഫ്ബി ലൈവ് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

 

April 25, 2020, 10:05 am

Advertisement

Advertisement