26 Tuesday
May , 2020
10.26 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ്


 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാ​ഗമായി ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണവുമായി വാട്സ്ആപ്പ്. ഫോർവേഡ് സന്ദേശങ്ങൾ ഒരുസമയം ഒരാൾക്ക് മാത്രം അയയ്ക്കുാവൂ എന്ന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 

ഇന്നുമുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരികയെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. ഫോർവേഡ് സന്ദേശം അഞ്ചോ അതിലധികമോ തവണ അയയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലാണ് ഈ നിയന്ത്രണം ബാധകമാവുക.

 

ഇതിനു പുറമേ അനേക തവണ ഫോർവേഡ് ചെയ്യപ്പെട്ട സന്ദേശങ്ങൾ തിരിച്ചറിയുന്നതിന് ലെൻസിന്റെ ചിത്രവും നൽകുമെന്ന് വാട്സ്ആപ്പ് അധികൃതർ പറയുന്നു.
സന്ദേശങ്ങളുടെ കൃത്യത ആവർത്തിച്ചുറപ്പിച്ച ശേഷമേ മറ്റുള്ളവർക്ക് അവ ഫോർവേഡ് ചെയ്യാവൂ എന്നും വാട്സ്ആപ് നിർദേശിക്കുന്നു.

 

ഫോർവേഡ് സന്ദേശങ്ങൾ മോശമല്ലെന്നും എന്നാൽ വ്യാജവാർത്തകളുടെ വ്യാപനത്തിന് അത് ഇടവരുത്തുന്നു എന്നതിനാലാണ് ഇത്തരമൊരു നിയന്ത്രണമെന്നും അവർ കൂട്ടിച്ചേർത്തു.

 


അതേസമയം, സഹായകരമായ വിവരങ്ങളും, തമാശകളും, പ്രാർഥനകളും ഷെയർ ചെയ്യാനും മഹാമാരിയുടെ കാലത്ത് ആരോ​ഗ്യ പ്രവർത്തകരെ പിന്തുണയ്ക്കാനും വാട്സ്ആപ്പ് ഉപയോ​ഗിക്കപ്പെട്ട കാര്യവും അധികൃതർ എടുത്തുപറയുകയുണ്ടായി.

April 07, 2020, 14:39 pm

Advertisement