28 Friday
February , 2020
12.06 PM
livenews logo
flash News
സംഘപരിവാര കലാപാനന്തരം ഡൽഹി പോലിസിനു പുതിയ മേധാവി ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി

വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ ഉടൻ വരുന്നു


ഐഫോണിനു പുറമെ ആൻഡ്രോയിഡ് ഫോണുകളിലും ഫിം​ഗർലോക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതിനു പുറമെ വാട്സ് ആപ്പ് കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു.

 

ഒരേ നമ്പരിൽ രണ്ട് വാട്സ്ആപ്പ്

 

ഒരേസമയം രണ്ട് ഫോണുകളിൽ ഒരു നമ്പരിലുള്ള വാട്സ്ആപ്പ് ഉപയോ​ഗിക്കാമെന്നതാണ് ഇവയിൽ പ്രധാനമായുള്ളത്. രണ്ടാമത്തെ ഫോണിൽ വാട്സ്ആപ്പ് ഉപയോ​ഗിക്കുമ്പോൾ ആദ്യ ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കും.

ഡിവൈസ് ലിസ്റ്റ് മാറിയതായും പുതിയ സെക്യൂരിറ്റി കോഡ് വെരിഫൈ ചെയ്യാൻ ക്ലിക്ക് ചെയ്യൂ എന്നുള്ള സന്ദേശമാണ് ഫോണിൽ എത്തുക. സെക്യൂരിറ്റി കോഡ് വെരിഫൈ ചെയ്താൽ മാത്രമേ രണ്ട് ഫോണുകളിൽ ​ഒരേ നമ്പരിലുള്ള വാട്സ്ആപ്പ് പ്രവർത്തിക്കൂ.

 

ഡാർക്ക് മോഡ്

 

ഡാർക്ക് മോഡ് ഫീച്ചർ പുതിയ നിറങ്ങൾ ആപ്ലിക്കേഷനിൽ വരുത്താൻ ഉപയോക്താക്കളെ സഹായിക്കും. ആൻഡ്രോയ്ഡിനു പുറമേ ഐഫോണുകളിൽ ഡാർക്ക് മോഡ് സൗകര്യം ലഭിക്കുമെന്നാണ് വിവരം.

 


നെറ്റ് ഫ്ലിക്സ് സ്ട്രീമിങ്


നെറ്റ്ഫ്ലിക്സ് ട്രെയിലറുകൾ വാട്സ്ആപ്പിനുള്ളിൽ കാണാൻ അവസരമൊരുക്കുന്നതാണ് മറ്റൊരു പ്രത്യേകത. യു ട്യൂബ് ലിങ്കുകൾക്ക് കാണിക്കുന്നതു പോലെ വലുപ്പമുള്ള പ്ലേ ബട്ടനായിരുന്നു നെറ്റ് ഫ്ലിക്സ് വീഡിയോകൾക്കും വാട്സ്ആപ്പിൽ കാണിക്കുക.

 

November 25, 2019, 12:49 pm

Advertisement