9 Thursday
July , 2020
8.55 PM
livenews logo
flash News
സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിൽ വിസ്കിയും ടച്ച് അപ്പും; വിവാദമായപ്പോൾ പോസ്റ്റ് മുക്കി


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ ​ഗുരുതര സുരക്ഷാ വീഴ്ച. അമിത് ഷായുടെ വകുപ്പിന്റെ ഔ​ദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ മദ്യക്കുപ്പികളുടെ ചിത്രം. ​ഗുരുതര സുരക്ഷാ വീഴ്ച വിവാദമായതോടെ പോസ്റ്റ് മുക്കി. ഒരു മേശയ്ക്കു മുകളിൽ വിസ്കികളും ​ഗ്ലാസുകളും ടച്ച് അപ്പും മറ്റും ഇരിക്കുന്ന ചിത്രമാണ് പ്രത്യക്ഷപ്പെട്ടത്. 

 

പശ്ചിമ ബംഗാളില്‍ വീശിയടിച്ച ഉംപുൻ ചുഴലിക്കാറ്റിനെ തുടര്‍ന്ന് എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചിത്രത്തിനൊപ്പമാണ് മദ്യപാന ചിത്രം പോസ്റ്റ് ചെയ്തത്. ഹൗറ ജില്ലയിലെ പച്‌ല ബ്ലോക്കിലെ ദേവുൽപൂരില്‍ വ്യാപകമായി വീണുകിടക്കുന്ന മരങ്ങളും മറ്റും മുറിച്ചുമാറ്റുന്ന എന്‍ഡിആര്‍എഫ് സംഘത്തിന്റെ ചിത്രത്തിനൊപ്പമാണ് ഒരു മേശയ്ക്ക് മുകളിലായി വച്ചിരിക്കുന്ന രണ്ട് ബോട്ടില്‍ റോയല്‍ സ്റ്റാഗ് വിസ്‌ക്കിയുടേയും സ്‌നാക്‌സിന്റേയും ചിത്രം കൂടി ഉള്‍പ്പെട്ടത്. 

മേശയ്ക്കരികിൽ ഇരിക്കുന്ന ഒരാളുടെ കാലും ചിത്രത്തിൽ കാണാം. ഇതോടെ പോസ്റ്റിനടയിൽ നിരവധി പേരാണ് അത്ഭുതവും മന്ത്രാലയത്തിന്റെ വീഴ്ചയും ചൂണ്ടിക്കാട്ടി കമന്റ് ചെയ്തിരിക്കുന്നത്. 'ആരാണ് ഈ പേജ് കൈകാര്യം ചെയ്യുന്നതെന്നും' 'എന്താണ് ഇത്തരം ചിത്രങ്ങളൊക്കെ ഈ പേജിൽ വരുന്നതെന്നും' ചിലർ ചോദിക്കുന്നു. സം​ഗതി സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ വിമർശനവും ട്രോളുമായി രം​ഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് പോസ്റ്റ് ഒന്നാകെ ഡിലീറ്റ് ചെയ്തത്.

 

'ദയവു ചെയ്ത് ഡ്രിങ്കിങ്ങും ഫേസ്ബുക്കിങ്ങും മിക്‌സ് ചെയ്യരു'തെന്നും 'യഥാര്‍ഥത്തില്‍ ഇതൊക്കെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചെയ്തു കൊണ്ടിരിക്കുന്നതെന്നു'മാണ് ചിത്രത്തിന് താഴെ വന്ന പ്രതികരണങ്ങള്‍. മാത്രമല്ല, 'ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേഴ്സ് എന്ന പേരിനെ അന്വർഥമാക്കുന്ന രീതിയിലാണ് ഹോമിൽ നടക്കുന്ന അഫയേഴ്സ് പേജിൽ വരുന്നതെന്നും' ചിലർ പ്രതികരിച്ചു. 'വെറും ആഭ്യന്തര കാര്യം മാത്രമാണ് ഇതെന്ന്' പരിഹസിക്കുന്നവരും ഉണ്ട്.

തങ്ങളെ കൊണ്ട് ഒന്നും ചെയ്യാനാവില്ലെന്ന് അവര്‍ക്ക് അറിയാം. പിന്നെ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നത്തിന്റെ പേരില്‍ എന്തിന് വിഷമിക്കണം… അതുകൊണ്ട് ഒരു ഡ്രിങ്കാവാം' എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. 'ഇതൊക്കെ സാധാരണമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരുടെ കീഴിലാണെന്ന് വെറുതെ ഓര്‍ത്താല്‍ മതി'യെന്നുമാണ് മറ്റു ചില പ്രതികരണങ്ങള്‍. 

 

എന്തായാലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് തന്നെ ഇത്രയും ഭീമമായൊരു വീഴ്ച സംഭവിച്ചതിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് പേജ് കൈകാര്യം ചെയ്യുന്ന അഡ്മിൻമാരിലേക്കാണ് വിരൽ ചൂണ്ടപ്പെടുന്നത്. ലോക്ക്ഡൗൺ കാലത്ത് റൂമിലിരുന്ന് വെള്ളമടിച്ചു കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

May 28, 2020, 14:47 pm

Advertisement