4 Thursday
March , 2021
2.00 PM
livenews logo
flash News
രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം ഒൻപതിന് മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: ഡോ. തസ്‌ലിം റഹ്മാനി എസ്ഡിപിഐ സ്ഥാനാർഥി

കൊറോണയുടെ ഉറവിടം കണ്ടെത്താൻ ലോകാരോ​ഗ്യ സംഘടനയുടെ വിദ​ഗ്ധ സംഘം വുഹാനിൽ



കൊറോണ വൈറസിൻറെ ഉത്​ഭവത്തെക്കുറിച്ച് പഠിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്​ധ സംഘം വുഹാനിലെത്തിയതായി ചൈന. പത്തംഗ സംഘമാണ് വുഹാനിലെത്തിയത്.  

 

2019 ഡിസംബറിൽ വുഹാനിലാണ്​ കൊറോണ വൈറസ്​ ആദ്യം പടർന്നുപിടിച്ചത്​. ഉത്​ഭവം കണ്ടെത്തിയാൽ മാത്രമേ വൈറസ്​ വീണ്ടും പടർന്നുപിടിക്കുന്നത് ഒഴിവാക്കാൻ കഴിയൂവെന്ന്​ ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിൻറെ അടിസ്​ഥാനത്തിലാണ്​ സന്ദർശനം.

 

ഏറെ വിവാദങ്ങൾക്ക്​ ശേഷമാണ്​ ലോകാരോഗ്യ സംഘടനാ സംഘത്തിൻറെ ചൈനീസ്​ സന്ദർശനം യാഥാർഥ്യമാകുന്നത്. സംഘത്തെ ചൈനയിലേക്ക്​ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും ഇത്​ നിരാശാജനകമാണെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ്​​ അദാനോം ഗബ്രിയേസസ്​ അറിയിച്ചിരുന്നു.

 

January 14, 2021, 11:57 am

Advertisement

Advertisement