24 Friday
September , 2021
11.54 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ലഘുലേഖ കണ്ടാൽ യുഎപിഎ ചുമത്തുന്ന സംസ്ഥാനത്ത് രൂപതകളുടെ വിദ്വേഷപ്രചരണത്തിനെതിരെ നടപടി ഇല്ല; സത്താർ പന്തലൂർ


 

ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ ചുമത്തിയ പൊലീസ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാർകോട്ടിക് ജിഹാദ്' പ്രസംഗത്തിനും താമരശേരി രൂപത പുറത്തിയ മുസ്‌ലിം വിരുദ്ധ പുസ്തകത്തിനുമെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി സത്താർ പന്തലൂർ. മുസ്‌ലിങ്ങൾക്കെതിരെ കടുത്ത വിദ്വേഷവും കളവുമാണ് പ്രചരിപ്പിക്കുന്നതെന്ന് പറയുന്നവർക്കും കേൾക്കുന്നവർക്കും അറിയാം. രണ്ടു സമുദായങ്ങളെ ശത്രുക്കളാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നതും അത് കണ്ടില്ലെന്ന് നടിക്കുന്നതും കുറ്റകരമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 

അന്യമതസ്ഥരായ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതും ചതിക്കുന്നതും ഇസ്‌ലാം തത്വപ്രകാരം പുണ്യമാണെന്നും സ്വർഗത്തിലെത്താനുള്ള വഴിയുമാണെന്നുമാണ് പുസ്തകത്തിലെ ഗുരുതരമായ ഒരു പരാമർശം. ഇത്തരം വിദ്വേഷ പ്രചാരണം മുതലെടുക്കാനും സമുദായങ്ങൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കാനും ശ്രമങ്ങൾ തകൃതിയായി നടക്കുന്നുമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

 

തീവ്ര മുസ്‌ലിം വിരുദ്ധതയും വിദ്വേഷവും കുപ്രചരണങ്ങളും വിദ്യാര്‍ഥികളില്‍ കുത്തിവയ്ക്കാനുള്ള നീക്കവുമായി താമരശേരി അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ വേദപാഠ പുസ്തകത്തെ കുറിച്ച് ന്യൂസ്ടാ​ഗ് ലൈവാണ് റിപ്പോർട്ട് ചെയ്തത്. 'സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ'- എന്ന പേരില്‍ പുറത്തിറക്കിയ 130ലേറെ പേജ് വരുന്ന പുസ്തകത്തിലാണ് മതസ്പര്‍ധ പരത്തുന്ന ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

 

നാല് ഭാഗങ്ങളായി തിരിച്ചിട്ടുള്ള വേദപാഠ പുസ്തകത്തിലാണ് ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കുമെതിരെ തെറ്റിദ്ധാരണയും വിദ്വേഷവും പരത്തുന്ന രീതിയില്‍ അപസര്‍പ്പക കഥകളെ വെല്ലുന്ന രീതിയില്‍ കെട്ടുകഥകള്‍ പടച്ചുവിട്ടിരിക്കുന്നത്. സാധാരണ വേദപാഠ പുസ്തകത്തിനൊപ്പം ഈ വര്‍ഷം മുതല്‍ പഠിപ്പിക്കാന്‍ തുടങ്ങിയ പുസ്തകത്തിലാണ് ഇതര മതവിഭാഗത്തിനെതിരെ കുട്ടികളുടെ മനസില്‍ തെറ്റിദ്ധാരണയും ഭീകരതയും ദ്യോതിപ്പിക്കുന്ന രീതിയിലുള്ള അധ്യായങ്ങളും വ്യാജ പ്രചരണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

 

അല്ലാഹുവിന് സാത്താന്റെ സ്വഭാവമാണെന്നും അല്ലാഹു മുസ്‌ലിങ്ങളെ മാത്രമാണ് സ്‌നേഹിക്കുന്നതെന്നും ഉള്‍പ്പെടെയുള്ള ഇസ്‌ലാം വിരുദ്ധതയും വ്യാജ വാദങ്ങളുമാണ് 13ാം പേജിലുള്ളത്. 'ക്രിസ്ത്യാനികളേയും ബഹുദൈവ വിശ്വാസികളേയും കൊല്ലുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗം കൊടുക്കും. അവരെ കൊല്ലാനായി ചാവേറായി മരിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം കൊടുക്കും. ഇതാണ് ചാവേര്‍ ആക്രമണങ്ങളുടെ പിന്നിലുള്ള വിശ്വാസ പ്രമാണം'- എന്നൊക്കെയുള്ള തെറ്റിദ്ധാരണാ പ്രചരണങ്ങളും ഈ ഭാഗത്തിലുണ്ട്. 

 

ലൗ ജിഹാദ് കുപ്രചരണത്തിലൂടെ മുസ്‌ലിം വിരുദ്ധത പടര്‍ത്താന്‍ നിരവധി പേജുകളാണ് പുസ്തകത്തില്‍ മാറ്റിവച്ചിരിക്കുന്നത്. മൂന്നാം ഭാഗത്തിലെ 30ാം ചോദ്യമായ എന്താണ് 'ജിഹാദ്' എന്ന വിശുദ്ധ യുദ്ധം' എന്നതില്‍ തുടങ്ങി, നാലാം ഭാഗത്തിലെ 31ാം ചോദ്യമായ 'പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ?, 32- 'പ്രണയക്കെണികളിൽ വീഴാതിരിക്കാനുള്ള മുന്‍കരുതല്‍ എന്തെല്ലാം' എന്നീ ഉപ തലക്കെട്ടുകള്‍ക്ക് കീഴിലാണ് ലൗ ജിഹാദിനെ കുറിച്ച് പ്രതിപാദിക്കുന്നത്. മതവ്യാപനം ലക്ഷ്യമാക്കി വിവിധതരം ജിഹാദുകള്‍ മുസ്‌ലിം തീവ്രവാദികള്‍ ഉപയോഗിക്കുന്നുണ്ടെന്നും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലൗ ജിഹാദ് എന്നുമാണ് പുസ്തകം പറയുന്നത്. 

 

'ഇങ്ങനെ മതംമാറ്റിയാല്‍ ജിഹാദിക്കും കുടുംബത്തിനും മഹല്ലില്‍ നിന്നും ഇസ്‌ലാമിക സംഘടനകളില്‍ നിന്നും വലിയ തുക പ്രതിഫലം ലഭിക്കും', 'അന്യ മതസ്ഥയായ ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതോ ചതിക്കുന്നതോ നശിപ്പിക്കുന്നതോ ഇസ്‌ലാം തത്വപ്രകാരം ഒരു തിന്മയല്ല, പുണ്യമാണ്, സ്വര്‍ഗത്തിലെത്താനുള്ള വഴിയാണ്'- എന്നിവയാണ് പുസ്തകത്തില്‍ പറയുന്ന മറ്റ് രണ്ട് പച്ചക്കള്ളങ്ങള്‍. ഇസ്‌ലാമില്‍ വ്യഭിചാരത്തിന് ശിക്ഷ നരകമാണെന്നാണ് പറയുന്നത് എന്നിരിക്കെയാണ് ഈ നുണ.

 

കുഞ്ഞുങ്ങളായ ശേഷം മൊഴി ചൊല്ലുമെന്നും മുസ്‌ലിം പുരുഷന് നാല് വിവാഹം കഴിക്കാമെന്നതാണ് ശരിയത്ത് നിയമമെന്നൊക്കെയാണ് പുസ്തകത്തിലെ വാദങ്ങള്‍. ചില സാഹചര്യങ്ങളില്‍ നല്ല ജോലിയും ഭാവിയും വാഗ്ദാനം ചെയ്ത് വിദേശത്ത് അയയ്ക്കുകയും ഐഎസ് പോലുള്ള തീവ്രവാദികള്‍ക്ക് ലൈംഗിക അടിമകളായി വില്‍ക്കുകയും ചെയ്യുന്നു, അല്ലെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു, അല്ലെങ്കില്‍ യത്തീംഖാനകളില്‍ അടുക്കള ജോലിക്ക് വിടുന്നു, അവിടെ ചുവന്ന തെരുവിലെ അവസ്ഥയായിരിക്കും ചില പെണ്‍കുട്ടികള്‍ മത പുരോഹിതന്മാരുടെയോ മതതീവ്രവാദികളുടേയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യയായി ജീവിക്കുന്നു- ഇങ്ങനെ പോകുന്നു പുസ്തകത്തിലെ വാദങ്ങൾ.

 

ലൗ ജിഹാദ് കൂടാതെ നാര്‍കോട്ടിക്‌സ് ജിഹാദുമുണ്ടെന്നും മുസ്‌ലിം യുവാക്കള്‍ ക്രിസ്ത്യന്‍ യുവാക്കളേയും യുവതികളേയും മയക്കുമരുന്ന് നല്‍കി വശീകരിച്ച് മതംമാറ്റുകയും ലൈംഗികമായി ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയും ചെയ്യുന്നു എന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരിക്കെയാണ് താമരശേരി അതിരൂപത മുസ്‌ലിം വിരുദ്ധ പുസ്തകം കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.

September 15, 2021, 21:21 pm

Advertisement

Advertisement