15 Thursday
April , 2021
6.38 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം



ഒരോവറിൽ ആറു സിക്സറുകൾ പകർത്തി കീരോൺ പൊള്ളാർഡ് തീപടർത്തിയ ടി ട്വന്റിയിൽ ശ്രീലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് നാലുവിക്കറ്റ് ജയം. 41 പന്തുകളും നാലുവിക്കറ്റും കൈയിലിരിക്കെയാണ് വെസ്റ്റിൻഡീസ് 132 റൺസെന്ന വിജയലക്ഷ്യം നേടിയത്. ശ്രീലങ്കയുടെ ലെ​ഗ് സ്പിന്നർ അകില ദന‌ഞ്ജയ ആണ് പൊള്ളാർഡിന്റെ ബലിയാടായത്. ക്രിസ് ​ഗെയിലിന്റെ ഡക്ക് അടക്കം ഹാട്രിക്ക് വിക്കറ്റുകൾ നേടിയ ശേഷമായിരുന്നു അകില ​ദനഞ്ജയ പൊള്ളാർഡിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.

 

എവിൻ ലെവിസ്, നികോളാസ് പൂരൻ എന്നിവരായിരുന്നു ദനഞ്ജയയുടെ ഹാട്രിക്കിനിരയായ മറ്റുരണ്ടുപേർ. നാലാം ഓവറിലായിരുന്നു വെസ്റ്റിൻഡീസിന്റെ മൂന്നു താരങ്ങൾ അടുത്തടുത്ത പന്തുകളിൽ കൂടാരം കയറിയത്.

 

ആദ്യംബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് എടുത്തത്. പരമ്പരയിൽ 1-0ന് മുന്നിലാണ് വെസ്റ്റിൻഡീസ്.

 

March 04, 2021, 10:34 am

Advertisement

Advertisement