9 Thursday
July , 2020
7.05 PM
livenews logo
flash News
ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു പത്തനാട് സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു

മാനസിക പീഡനം താങ്ങാനാവാത്തതിൽ ആത്മഹത്യ ചെയ്യുന്നു; എസ്എൻഡിപി നേതാവിന്റെ കത്ത് പുറത്ത്


ചേർത്തല: ആത്മഹത്യ ചെയ്ത എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും ബിഡിജെഎസ് സംസ്ഥാന നേതാവുമായ കെ കെ മഹേശൻ ഭാര്യക്കെഴുതിയ കത്ത് പുറത്ത്. മുന്നോട്ടു പോകാനാത്ത വിധം കേസിൽ കുടുക്കിയെന്നും മാനസിക പീഡനം താങ്ങാൻ കഴിയാത്തതിനാൽ ജീവനോടുക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. 

 

അതീവ ദുഃഖിതനാണ്, കേരളത്തിലെ വിവിധ യൂണിയനുകളിലുള്ള മൈക്രോ ഫിനാൻസ് കേസുകൾ തലയിൽ കെട്ടിവെയ്ക്കും. ഇപ്പോൾ ജീവിതം അവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും മാനസിക പീഡനമുണ്ടാകുമെന്നും അത് താങ്ങാൻ കഴിയില്ലെന്നും ഭാര്യക്ക് എഴുതിവച്ച കത്തിൽ വ്യക്തമാക്കുന്നു. മൊഴി നൽകുന്നതിനിടെയാണ് ഭാര്യ ഉഷാദേവി കത്ത് പൊലീസിനു കൈമാറിയത്. 

 

മറ്റ് കുടുംബാംഗങ്ങളുടെ മൊഴി പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. എസ്എൻഡിപി യൂണിയൻ നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴികളാണ് കുടുംബാംഗങ്ങൾ നൽകിയത്. അതേസമയം, മഹേശന്‍റെ കത്തുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. 

 

ഇതിനിടെ, കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം നാട്ടുകാർ.

June 28, 2020, 16:24 pm

Advertisement