13 Thursday
August , 2020
10.24 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

കുഴഞ്ഞു വീണ് മരിച്ച യുവാവിന് കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ്



മാനന്തവാടി: വയനാട് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള പഞ്ചായത്തായ തവിഞ്ഞാലിൽ കുഴഞ്ഞുവീണു മരിച്ച യുവാവിന്റെ കോവിഡ് പരിശോധന നടത്തും. എടത്തന കുറിച്യ തറവാട്ടിലെ കെ സി ചന്ദ്രനാണ്‌ (38) ഇന്നു പുലർച്ചെ മൂന്ന് മണിയോടെ കുഴഞ്ഞുവീണ് മരിച്ചത്.

 

നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീണ ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംശയ നിവാരണത്തിനായി കോവിഡ്‌  പരിശോധന നടത്താൻ ആരോഗ്യ വകുപ്പ്  തീരുമാനിക്കുകയായിരുന്നു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ബിന്ദു. മകൾ: ശിവനന്ദ. 

 

വയനാട് ജില്ലയിലെ ഏറ്റവും വലിയ കുറിച്യ തറവാടുകളിലൊന്നാണ് എടത്തന. ഈ പ്രദേശമടങ്ങുന്ന വാളാടാണ് വയനാട്ടിൽ ഇപ്പോൾ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്റർ. എടത്തനയിൽ ആന്റിജൻ പരിശാധന നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു.

August 02, 2020, 17:16 pm

Advertisement

Advertisement