29 Saturday
February , 2020
4.15 PM
livenews logo
flash News
ആൺകുട്ടിയുമായി സംസാരിച്ചതിന് പെൺകുട്ടിക്ക് മുടി മുറിച്ച് മർദനം നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി

മൂന്ന് പുതിയ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ ഈ വര്‍ഷം തുറക്കുമെന്ന് ഖത്തർ


ദോഹ: 2022 ഖത്തർ ലോകകപ്പിനുള്ള മൂന്ന് പുതിയ സ്റ്റേഡിയങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ തയ്യാറാകുമെന്ന് സുപ്രിം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ സവാദി പറഞ്ഞു.

 

ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയവും അല്‍ ജനൂബ് സ്റ്റേഡിയവും തുറന്നുകൊടുത്തതായും അല്‍ റയ്യാന്‍, അല്‍ ബയ്ത്, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നീ സ്റ്റേഡിയങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ഉദ്ഘാടനം ചെയ്യുമെന്നും എജുക്കേഷന്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.

 

80,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈല്‍ സ്റ്റേഡിയം അടുത്ത വര്‍ഷം തയ്യാറാകും. റാസ്‌ അബൂ അബൂദ്, അല്‍ തുമാമ എന്നിവയാണ് ബാക്കി വരുന്ന രണ്ട് സ്റ്റേഡിയങ്ങള്‍. ഇവയുടെ നിര്‍മാണവും വൈകാതെ പൂര്‍ത്തിയാകും.

 

ഫിഫ ക്ലബ്‌ വേള്‍ഡ് കപ്പ്‌ വീണ്ടും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടത്തിയ ക്ലബ്‌ വേള്‍ഡ് കപ്പ്‌ വന്‍ വിജയമായിരുന്നു. ലോക കപ്പിന് നമ്മള്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അല്‍ സവാദി കൂട്ടിച്ചേർത്തു.

February 14, 2020, 19:43 pm

Advertisement