19 Friday
August , 2022
1.15 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

ബുള്ളി ബായ്: ഇരകളായ മുസ്‌ലിം സ്ത്രീകൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കമുള്ളവർക്ക് കത്ത് നൽകുമെന്ന് ലദീദ ഫർസാന


 

മുസ്‌ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ അവരുടെ ചിത്രം സഹിതം 'ബുള്ളി ബായ്' ആപ്പിലൂടെ ഓൺലൈനിൽ ലേലത്തിന് വച്ച സംഭവത്തിൽ ഇരകളായവർ കൂടുതൽ നിയമ പോരാട്ടവുമായി രം​ഗത്ത്. വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ടും തങ്ങൾക്ക് നീതിയാവശ്യപ്പെട്ടും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവർക്ക് കത്ത് കത്ത് നൽകുമെന്നും ഇതിനായി കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇരകളിൽ ഒരാളും ജാമിഅ വിദ്യാര്‍ഥി നേതാവും പൗരത്വപ്രക്ഷോഭ പോരാളിയുമായ ലദീദ ഫർസാന ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു.

 

ഓരോരുത്തരും അവരവരുടെ സംസ്ഥാനത്തെ മുഖ്യമന്ത്രിമാർക്കും വനിതാ-ശിശുക്ഷേമ മന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും കത്തയയ്ക്കും. വകുപ്പ് മന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകും. കൂടാതെ ദേശീയ വനിതാ കമ്മീഷനും പരാതി നൽകുമെന്ന് ലദീദ വ്യക്തമാക്കി. ഇതിനായുള്ള നടപടികൾ പുരോ​ഗിമിക്കുകയാണ്. ഉടൻ തന്നെ കത്ത് നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്നും ലദീദ പറഞ്ഞു.

 

ആറു മാസങ്ങൾക്കു മുമ്പ് സമാനമായ സാഹചര്യത്തിൽ മലയാളി മുസ്‌ലിം സ്ത്രീകൾ ഉൾപ്പെടെ വിദ്വേഷ  പ്രചരണങ്ങൾക്ക് എതിരെ കേരളം ഡൽഹി, യുപി സംസ്ഥാനങ്ങളിലെ പൊലീസിലും മനുഷ്യാവകാശ കമ്മീഷനിലും ഉൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു വിധ നടപടികളും സ്വീകരിക്കാതിരുന്നത് കൊണ്ടു കൂടിയാണ് സമാനമായ സംഭവങ്ങൾ ഇപ്പോഴും ആവർത്തിക്കുന്നത്.  

 

നേരത്തെ, ഇത്തരത്തിൽ മുസ്‌ലിം സ്ത്രീകളെ ഓൺലൈനിൽ ലേലത്തിന് വച്ച് വിവാദമായ 'സുള്ളി ഡീൽസ്' എന്ന ആപ്പിനെതിരെ കണ്ണൂർ പൊലീസിൽ താൻ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ മൊഴിയെടുക്കാൻ പോലും പൊലീസ് വിളിച്ചിട്ടില്ലെന്നും ലദീദ ചൂണ്ടിക്കാട്ടി. പൊലീസിൽ നിന്ന് മാത്രം ഇനിയും നീതി പ്രതീക്ഷിക്കുന്നതിൽ അർഥമില്ല എന്നതിനാലാണ് മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ഇരയാക്കപ്പെട്ട മുസ്‌ലിം സ്ത്രീകൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരിട്ട് കത്തെഴുതാൻ തീരുമാനിച്ചത്.

 

കോടതിയുടെ നേരിട്ടുള്ള ശ്രദ്ധയിൽ വിഷയം വരണമെന്നും ഉടൻ പരിഗണിക്കണമെന്നുമുള്ള ഉദ്ദേശത്തോടെയാണ് കത്ത് നൽകുന്നത്. കുറ്റവാളികളെ ഉടൻ പിടികൂടുകയും ശിക്ഷിക്കുകയും വേണമെന്ന് കത്തിൽ ആവശ്യപ്പെടും. വിദ്വേഷ വംശീയ അധിക്ഷേപ- ആക്രണത്തിന് ഇരയായ സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിയമങ്ങൾ ഉണ്ടാവണമെന്നും കത്തിൽ ആവശ്യപ്പെടും.

 

ഭരണകൂടത്തിൻ്റെ ഒത്താശയോടുകൂടി തുടരുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് എതിരെ പൊതു സമൂഹം പുലർത്തുന്ന നിസംഗതയും മൗനവും കൂടി ആണ് കുറ്റവാളികൾക്ക് കൂടുതൽ പ്രചോദനമാവുന്നത്. സംഭവത്തിൽ ഹിന്ദുത്വ ഫാസിസത്തിനെതിരെ നിലകൊള്ളുന്നവരെന്ന് അവകാശപ്പെടുന്ന സ്ത്രീപക്ഷവാദികളും രാഷ്ട്രീയ വനിതാ നേതാക്കളുമൊക്കെ മുസ്‌ലിം സ്ത്രീകൾക്ക് നേരെ നടന്ന ഈ വംശീയ പ്രചാരണങ്ങൾക്കെതിരെ മൗനം തുടരുന്നത് വേട്ടക്കാർക്ക് സഹായമാവുകയാണ്.

 

ഹിന്ദുത്വവാദികളിൽ നിന്നും മുസ്‌ലിം സ്ത്രീകൾ കാലങ്ങളായി ഓൺലൈനിൽ നേരിട്ടുകൊണ്ടിരിക്കുന്ന വംശീയ-വിദ്വേഷ അധിക്ഷേപങ്ങളുടെ തുടർച്ചയാണ് 'സുള്ളി ഡീൽസും' 'ബുള്ളി ബായി'യുമൊക്കെ. 'സുള്ളി ഡീൽസ്' സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാൻ പോലും പൊലീസിനായിട്ടില്ല. കേവലം ലൈം​ഗികാധിക്ഷേപങ്ങൾ മാത്രമല്ല, പ്രതികരിക്കുന്ന മുസ്‌ലിം സ്ത്രീകളെ വിദ്വേഷ പ്രചരണത്തിലൂടെയും മറ്റും അപമാനിച്ച് ഭയപ്പെടുത്തി പിന്മാറ്റുക എന്നതും കൂടിയാണ് ഇവരുടെ ഉദ്ദേശമെന്നും എന്നാൽ അതൊന്നും നടക്കില്ലെന്നും ലദീദ കൂട്ടിച്ചേർത്തു.

 

ലദീദയെ കൂടാതെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ പോരാളിയുമായ ആയിഷ റെന്ന, ജെഎൻയു യൂണിയൻ അംഗവും ഫ്രറ്റേണിറ്റി മൂവ്മെന്റ് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ അഫ്രിൻ ഫാത്തിമ തുടങ്ങിയവരും ബുള്ളി ബായ് ആപ്പിന്റെ വംശീയ-ഓൺലൈൻ അധിക്ഷേപത്തിന് ഇരയായ മലയാളികളാണ്. കേസിൽ നിലവിൽ 21കാരനായ ബിടെക് വിദ്യാർഥിയും മറ്റൊരു യുവതിയും മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്.

January 04, 2022, 22:41 pm

Advertisement

Advertisement