12 Sunday
July , 2020
4.08 PM
livenews logo
flash News
ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കോവിഡ് സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ

44 കുട്ടികളെ പ്രസവിച്ച യുവതിക്ക് തുടർന്ന് ​ഗർഭം ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി


നാൽപത്തിനാല് കുട്ടികൾക്ക് ജന്മം  നൽകിയ യുവതിയോട് തുടർന്ന് ​ഗർഭം ധരിക്കരുതെന്ന് അധികൃതരുടെ 'മുന്നറിയിപ്പ് '. ഉ​ഗാണ്ടയിൽ നിന്നുള്ള മറിയം നബതാൻസിയാണ് ഇത്രയധികം കുട്ടികൾക്കു ജന്മം നൽകിയത്. യുവതിയുടെ പ്രസവങ്ങൾ സവിശേഷത നിറഞ്ഞതായിരുന്നു.നാല് തവണ ഇരട്ടകളെ പ്രസവിച്ച യുവതി അഞ്ചു തവണ മൂന്നു കുട്ടികൾ വീതവും  അഞ്ചുതവണ നാലു കുട്ടികളെ വീതവും പ്രസവിക്കുകയുണ്ടായി. ഇതിനു ശേഷമാണ് യുവതിയോട് ഇനി​ ​ഗർഭം ധരിക്കരുതെന്നു ഡോക്ടർമാർ നിർദേശിച്ചത്.

 

പന്ത്രണ്ടാം വയസ്സിലാണ് മറിയം നബതാൻസിയുടെ വിവാഹം കഴിഞ്ഞത്. തയ്യൽ ജോലിക്കാരിയാണ് യുവതി. മറ്റു ജോലികൾ ചെയ്തും യുവതി വരുമാനം കണ്ടെത്തുന്നുണ്ട്.

 

വിവാഹിതയായി ആദ്യ വർഷം തന്നെ യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. പിന്നീട് ഇടയ്ക്കിടെ ഇരട്ടകളും മൂവർസംഘവും നാൽവർ സംഘവും പിറന്നുകൊണ്ടേയിരുന്നു. മക്കളെയെല്ലാം നല്ല രീതിയിൽ തന്നെയാണ് യുവതിയും ഭർത്താവും നോക്കുന്നത്. മക്കൾക്കെല്ലാം വിദ്യാഭ്യാസം ലഭിക്കണമെന്നത് മറിയത്തിനു നിർബന്ധമാണ്. ഒരു കുഞ്ഞിനെപോലും ഉപേക്ഷിക്കില്ലെന്നും അവരെ താനേറെ സ്നേഹിക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കി.

 

October 21, 2019, 14:09 pm

Advertisement