25 Wednesday
May , 2022
5.51 PM
livenews logo
flash News
പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ് തമിഴ്നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യുവതിയും നാലുമക്കളും ഉറക്കത്തിനിടെ മരിച്ചു



വിറകടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യുവതിയും നാലുമക്കളും മരിച്ചു. ഉറക്കത്തിനിടെയാണ് അപകടം. യുവതിയും കുടുംവവും അടുത്തിടെയാണ് അപകടം സംഭവിച്ച വീട്ടിലേക്ക് താമസം മാറിയത്. റൂമിനുള്ളിൽ ചൂട് ലഭിക്കുന്നതിനായി കത്തിച്ച അടുപ്പിൽ നിന്ന് വിഷപ്പുക ഉയരുകയും ഉറങ്ങിക്കിടന്നിരുന്ന യുവതിയും മക്കളും ഇതു ശ്വസിച്ച് മരിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നി​ഗമനം.

 

രാധ(30), മക്കളായ കോമൾ(11), ജിതിൻ(8), റോഷനി(4), ആരവ്(3)എന്നിവരാണ് മരിച്ചത്. ഡൽഹിയിലെ ഷഹ്ദാരയിലാണ് അപകടം. വീടിനുള്ളിൽ നാലുപേർ അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന ഫോൺസന്ദേശം ഉച്ചയ്ക്ക് ഒന്നരയോടെ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്പോഴേക്കും യുവതിയും മൂന്നുമക്കളും മരിച്ചിരുന്നു. നാലാമത്തെ കുട്ടിയെ പിതാവ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും എത്തുന്നതിനു മുമ്പ് മരിച്ചിരുന്നുവെന്ന് ഡിസിപി ആർ സത്യസുന്ദരം പറഞ്ഞു.

 

വീട്ടുജോലി നോക്കിവരികയായിരുന്നു രാധ. സ്വകാര്യ ബസ്സുകളിലെ ജോലിക്കാരനാണ് ഇവരുടെ ഭർത്താവ് മോഹിത്.

January 19, 2022, 23:02 pm

Advertisement

Advertisement