15 Thursday
April , 2021
8.19 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ഇൻഡി​ഗോ വിമാനത്തിൽ യുവതി കുഞ്ഞിനു ജന്മംനൽകി; പ്രസവമെടുത്തത് യാത്രക്കാരിയായ ഡോക്ടർ


 

ബം​ഗ്ലൂരിൽ നിന്ന് ജയ്പൂരിലേക്ക് പറന്ന ഇൻഡി​ഗോ വിമാനത്തിലെ യാത്രക്കാരി കുഞ്ഞിന് ജന്മം നൽകി. പ്രസവവേദന തുടങ്ങിയതോടെ യുവതി വിമാനജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരിയായിരുന്ന ഡോക്ടർ സഹായത്തിനെത്തിയതോടെ എല്ലാം എളുപ്പമായി.

 

ഇൻഡി​ഗോയുടെ 6ഇ 469 വിമാനത്തിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പൂർണ ​ഗർഭിണിയായ യുവതി ജയ്പൂരിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് പ്രസവവേദന അനുഭവപ്പെടുന്നത്. യാത്രക്കാരിയായ ഡോ. സുബാഹന നാസിർ ആണ് പ്രസവ ശുശ്രൂഷ നൽകിയത്. തുടർന്ന് യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

 

വിമാനം ലാന്റ് ചെയ്യുമ്പോൾ വിവരമറിയിച്ചതനുസരിച്ച് ആംബുലൻസും ഡോക്ടറും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്ന് കുട്ടിയെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. പ്രസവ ശുശ്രൂഷ നൽകിയ ഡോക്ടറെ വിമാനജീവനക്കാർ വിമാനത്താവളത്തിൽ വച്ച് ആദരിക്കുകയും ചെയ്തു.

 

 

March 17, 2021, 16:01 pm

Advertisement

Advertisement