9 Sunday
August , 2020
5.55 PM
livenews logo
flash News
പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 42 ആയി അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

വനിതാപോലിസുകാരി വിവാഹവാ​ഗ്ദാനം നൽകി കൊടുംക്രിമിനലിനെ വലയിലാക്കി


ഭോപാൽ: കൊലപാതകമുൾപ്പെടെ 16ഓളം കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ വനിതാപോലിസുകാരി വിവാഹവാ​ഗ്ദാനം നൽകി പിടികൂടി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ ബിജൗരി സ്വദേശിയായ ബാൽകിഷൻ ചൗബേ ആണ് വനിതാപോലിസുകാരിയുടെ വിവാഹവാ​ഗ്ദാനത്തിൽ കുടുങ്ങിയത്.

 

മധ്യപ്രദേശിലെ നോവാ​ഗാവ് സ്വദേശിയെ ഈവർഷം ആ​ഗസ്തിൽ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ബാൽകിഷനെ പിടികൂടാൻ മധ്യപ്രദേശ് പോലിസ് നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെയാണ് പ്രതി വിവാഹത്തിന് ശ്രമിക്കുന്നതായി പോലിസ് അറിയുന്നത്.

 

തുടർന്ന് പ്രതിയെ കെണിയിലാക്കുന്നതിന് പോലിസ് തന്ത്രം ആവിഷ്കരിച്ചു. ബുന്ദൽഖണ്ട് സ്വദേശിയായ സ്ത്രീയുടെ പേരിൽ സിംകാർഡ് സംഘടിപ്പിച്ച് വനിതാ സബ് ഇൻസ്പെക്ടർക്കു നൽകി ഈ നമ്പരിൽ നിന്ന് ബാൽകിഷനെ വിളിച്ചു. എന്നാൽ നമ്പർ മാറി വിളിച്ചതാണെന്നു  പ്രതിയെ ധരിപ്പിക്കുകയും ചെയ്തു.

 

ഈ സമയം യുവതിയോട് വിവരങ്ങൾ തിരക്കിയ പ്രതി പിന്നീട് ഫോൺനമ്പർ വച്ച് ഇവ യാഥാർഥ്യമാണോയെന്ന് പരിശോധിക്കുകയും യുവതിയെ തിരിച്ചുവിളിക്കുകയും ചെയ്തു. നിരന്തരം സംസാരമാരംഭിച്ചതോടെ പോലിസുകാരി വിവാഹവാ​ഗ്ദാനം നൽകി.

 


തുടർന്ന് വ്യാഴാഴ്ച ബിജൗരിയിലെ ക്ഷേത്രത്തിൽ വച്ച് കണ്ടുമുട്ടാമെന്ന് ധാരണയായി. പോലിസുകാരിയും മറ്റ് ഉദ്യോ​ഗസ്ഥരും സിവിൽ ഡ്രസിൽ ക്ഷേത്രത്തിലെത്തുകയും ബാൽകിഷൻ എത്തിയയുടൻ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

November 30, 2019, 16:08 pm

Advertisement

Advertisement