28 Friday
February , 2020
11.18 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

സമസ്തയുടെ വിലക്ക് ലംഘിച്ച് ഡല്‍ഹി എസ്കെഎസ്എസ്എഫ് പ്രതിഷേധത്തിൽ പെണ്‍കുട്ടികളും; തള്ളാനും കൊള്ളാനുമാവാതെ വിദ്യാസമ്പന്നരായ പ്രവര്‍ത്തകര്‍


ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ സജീവമായി പങ്കെടുക്കുന്നതിനെതിരെ സമസ്ത നേതാവ് അബ്ദുല്‍ ഹമീസ് ഫൈസി അമ്പലക്കടവ് പുറപ്പെടുവിച്ച ഫത്വ തള്ളി സമസ്തയുടെ വിദ്യാര്‍ഥി സംഘടന എസ്കെഎസ്എസ്എഫിന്റെ ഡല്‍ഹി ഘടകം. പൗരത്വ നിയമത്തിനെതിരെ റിപബ്ലിക് ദിനമായ ഇന്നലെ രാജ്യതലസ്ഥാനത്ത് എസ്കെഎസ്എസ്എഫ് ഡല്‍ഹി ഘടകം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ മുന്‍നിരയിലാണ് പെണ്‍കുട്ടികളും ഇടംപിടിച്ചത്. സംഭവം സമസ്തയ്ക്കുള്ളില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

 

സംഭവം വിവാദമായതോടെ എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സ്ത്രീ സാന്നിധ്യം നിഷേധിക്കുകയാണ് ചെയ്തത്. സത്താര്‍ പന്തല്ലൂരിന്റെ വിശദീകരണം ഇങ്ങനെ: 'ഡല്‍ഹി ഘടകം എസ്കെഎസ്എസ്.എഫ് ഇന്നലെ മനുഷ്യ ജാലിക നടത്തിയത് ഷാഹിന്‍ ബാഗിലായിരുന്നു. അവിടെ സ്ത്രികള്‍ ഉള്‍പ്പടെ നാനാ ജാതി ജനങ്ങള്‍ ദിവസങ്ങളായി സമരം നടത്തി വരികയാണല്ലോ. മനുഷ്യ ജാലിക നടത്തിയപ്പോള്‍ പ്രസംഗം കേള്‍ക്കാനും പ്രതിജ്ഞയില്‍ പങ്കെടുക്കാനും സമരവേദിയിലെ പലരും എത്തിയിരുന്നു. അതിലെ ചില സ്ത്രികളുടെ  ഫോട്ടോ മാത്രം ഉപയോഗിച്ച് മനുഷ്യ ജാലികയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് ശരിയല്ല'- അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്നാല്‍, പ്രതിഷേധപരിപാടിയിലേക്ക് ഡല്‍ഹിയിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന സമസ്ത അനുഭാവികളായ വിദ്യാര്‍ഥിനികളെ ക്ഷണിച്ചത് പ്രകാരമാണ് അവര്‍ എത്തിയതെന്നാണ് ഡല്‍ഹിയിലെ എസ്കെഎസ്എസ്എഫുകാര്‍ പറയുന്നത്. പ്രതിഷേധസമരത്തില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ചിത്രസഹിതം എസ്കെഎസ്എസ്എഫിന്റെ ഡല്‍ഹി ഘടകം പ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതും. 

 

എന്നാല്‍, സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പെണ്‍കുട്ടികളെ ഒഴിവാക്കി ചിത്രം പ്രസിദ്ധീകരിക്കുകയും പെണ്‍കുട്ടികളെ തള്ളിപ്പറയുകയും ചെയ്തത്, ഡല്‍ഹിയിലെ വിദ്യാസമ്പന്നരായ എസ്കെഎസ്എസ്.എഫ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഷഹീന്‍ബാഗിലെ സമരക്കാരല്ല ഇവരെന്നും ക്ഷണിച്ചിട്ടാണ് പെണ്‍കുട്ടികള്‍ വന്നതെന്ന് തുറന്നുപറയാന്‍ നേതാക്കള്‍ തയ്യാറാവണമെന്നും ഡല്‍ഹി ഘടകം എസ്കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ പറയുന്നു.

 

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഐക്കണ്‍ ആയ പലരും മുസ്‌ലിം പെണ്‍കുട്ടികളാണ്. ഈ സാഹചര്യത്തില്‍ മുസ്‌ലിം പെണ്‍കുട്ടികളോട് വീട്ടിലിരിക്കാന്‍ ആഹ്വാനം ചെയ്ത അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അടക്കമുള്ള സമസ്ത നേതാക്കളുടെ ആഹ്വാനത്തിനെതിരെ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ എതിരഭിപ്രായം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി ഘടകവും സമസ്തയുടെ ഔദ്യോഗിക നിലപാടിനെതിരെ പ്രവര്‍ത്തിച്ചിരിക്കുന്നത്.

January 27, 2020, 12:44 pm

Advertisement