12 Wednesday
May , 2021
7.20 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

'വാട്ട്സ്ആപ്പ് അമ്മാവന്റെ' മരുന്ന് വിശ്വസിച്ചു; കൊറോണ മുക്തി നേടാന്‍ അമ്മയും മകളും കുടിച്ചത് സ്വന്തം മൂത്രം; ഒടുവിൽ സംഭവിച്ചത്...



ബ്രിട്ടന്‍: വാട്ട്സ്ആപ്പ് ഫോര്‍വേഡ് മെസേജുകളെ കണ്ണടച്ച് വിശ്വസിച്ച് അതൊക്കെ ജീവിതത്തിൽ പരീക്ഷിച്ച് പണി പാളുന്ന നിരവധി പേരുണ്ട് എല്ലാ നാട്ടിലും. അത്തരത്തില്‍ വന്നൊരു മെസേജ് വിശ്വസിച്ച് ഒരു അമ്മയും മകളും കൊറോണയ്ക്ക് മരുന്നായി കുടിച്ചത് സ്വന്തം മൂത്രം. യുകെയിലാണ് സംഭവം.

 

കൊറോണ രോഗം ബാധിച്ച യുവതിയും മകളുമാണ് നാല് ദിവസം തുടര്‍ച്ചയായി സ്വന്തം മൂത്രം കുടിച്ചത്. വാട്ട്സ്ആപ്പില്‍ കിട്ടിയ ഒറ്റമൂലി പരീക്ഷിക്കുകയായിരുന്നു ഇവര്‍.

 

സുഹൃത്ത് അയച്ച വാട്ട്സ്ആപ്പ് ഫോര്‍വേഡ് വാര്‍ത്ത കണ്ടാണ് കോവിഡ് മാറുമെന്ന് വിശ്വസിച്ച് യുവതിയും മക്കളും സ്വന്തം മൂത്രം കുടിച്ചത്. എന്നാല്‍ സ്വന്തം മൂത്രം കുടിച്ചിട്ടും യുവതിയ്ക്ക് രോഗശമനമുണ്ടായില്ല. ഒടുവിൽ രോ​ഗം മൂർച്ഛിച്ചതോടെയാണ് മരുന്ന് ഫലിച്ചില്ലെന്ന് അമ്മയ്ക്കും മകൾക്കും മനസിലായത്.

 

കൊറോണ വൈറസ് വാക്സിനില്‍ തനിക്ക് വിശ്വാസമില്ലെന്ന് യുവതി വ്യക്തമാക്കി. മറിച്ച് കൊറോണ വൈറസിനുള്ള പരമ്പരാഗത ചികിത്സാരീതികളിലാണ് വിശ്വസിക്കുന്നതെന്നും യുവതി ഡബ്ല്യുസിഎച്ച്എല്ലിനോട് പറഞ്ഞു.

 

വ്യാജ വാര്‍ത്തകളെക്കുറിച്ചുള്ള വ്യാപകമായ റിപ്പോര്‍ട്ടുകള്‍ക്കും കൊറോണ വൈറസ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നതിനുമിടയിലാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.

 

കൊറോണ വൈറസ് വ്യാപന സമയത്ത് ഏറ്റവും കൂടുതല്‍ തെറ്റായ വിവരങ്ങള്‍ ജനങ്ങളിലെത്തിച്ച വ്യക്തി അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് യുഎസില്‍ 2020 ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

February 20, 2021, 21:57 pm

Advertisement

Advertisement