13 Friday
December , 2019
12.24 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

വെയിൽ കരാർ ലംഘിച്ചു; ഷെയ്ൻ നി​ഗമിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന് തീരുമാനം

November 21, 2019, 20:40 pm

ജോബി ജോർജ് നിർമിക്കുന്ന വെയിൽ സിനിമയുടെ കരാർ ലംഘിച്ച യുവനടൻ ഷെയ്ൻ നി​ഗമിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനം. ഇന്നുചേർന്ന അസോസിയേഷന്റെ അടിയന്തര യോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇക്കാര്യം താരസംഘടനയായ എഎംഎംഎയെ അറിയിക്കുകയും ചെയ്തു.

 

കരാർ ലംഘിച്ച ഷെയ്ൻ നി​ഗം നേരത്തേ മുടി മുറിച്ചതുമായി ബന്ധപ്പെട്ട് ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന് ഷെയ്ൻ പരാതിപ്പെട്ടിരുന്നു. എന്നാൽ പ്രതിഫലത്തുക കൈപ്പറ്റിയ ഷെയ്ൻ കരാർ ലംഘിക്കുകയും ചിത്രീകരണം വൈകിപ്പിക്കുകയാണെന്നും വ്യക്തമാക്കിയ ജോബി ജോർജ് ഷെയ്ൻ മൂലം തനിക്ക് ദിവസംതോറും ലക്ഷങ്ങളും നഷ്ടം വന്നുകൊണ്ടിരിക്കുകയാണെന്നും പറയുകയുണ്ടായി.

 

തുടർന്ന് ചർച്ചയിലൂടെ വെയിൽ ചിത്രീകരണം പൂർത്തിയാക്കുമെന്നും തുടർന്ന് ജോബിയുടെ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്നും ഷെയ്ൻ നി​ഗം വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഇതിനു ശേഷവും ഷെയ്ൻ ചിത്രവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടിയന്തര യോ​ഗം ചേർന്നത്.


കഴിഞ്ഞദിവസം സെറ്റിലെത്തിയ ഷെയ്ൻ അഭിനയിക്കാൻ കൂട്ടാക്കാതെ പോവുകയായിരുന്നുവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

November 21, 2019, 20:40 pm

Advertisement