31 Sunday
May , 2020
10.50 PM
livenews logo
flash News
കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശിനി പ്രവാസികളുടെ മടക്കം: കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടുത്തദിവസങ്ങളില്‍ പറന്നുയരുമെന്ന് നേതാക്കള്‍ വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍

ഖത്തറില്‍ നടക്കുന്ന 140ാമത് ഇന്റര്‍പാര്‍ലമെന്ററി യൂനിയനില്‍ പങ്കെടുക്കില്ലെന്ന് സൗദി, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് രാജ്യങ്ങള്‍


അബൂദബി: ഖത്തറില്‍ ശനിയാഴ്ച ആരംഭിക്കുന്ന ഇന്റര്‍ പാര്‍ലമെന്ററി യൂനിയനില്‍(ഐപിയു) നിന്നു വിട്ടുനില്‍ക്കാന്‍ സൗദി, യുഎഇ, ബഹ്്‌റയ്ന്‍, ഈജിപ്ത് തീരുമാനം. കഴിഞ്ഞവര്‍ഷം ജനീവയില്‍ നടന്ന 139ാമത് ഇന്റര്‍ പാര്‍ലമെന്ററി യൂനിയന്‍ പൊതുസഭയില്‍ 2019ലെ ഐപിയു ഖത്തറില്‍ നടത്തുന്നതിനെ ഈ നാലു രാജ്യങ്ങളും എതിര്‍ത്തിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഖത്തര്‍ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. സൗദിയും യുഎഇയും ബഹ്‌റയ്‌നും അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ 2017 മുതല്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്.


ഏപ്രില്‍ ആറു മുതല്‍ 10 വരെയാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഇന്റര്‍പാര്‍ലമെന്ററി യൂനിയന്‍ നടക്കുന്നത്.


ഗതാഗത, വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ 2017 മുതലാണ് സൗദിയും യുഎഇയും ബഹ്‌റയ്‌നും ഈജിപ്തും വിച്ഛേദിച്ചത്. ഖത്തറിന്റെ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനും സൗദിയും ബഹ്‌റയ്‌നും യുഎഇയും വിലക്കേര്‍പ്പെടുത്തുകയുണ്ടായി.

 

പ്രശ്‌നം ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതെ പടിഞ്ഞാറന്‍ സഖ്യരാജ്യങ്ങളുടെ മുന്നിലെത്തിച്ച ഖത്തറിന്റെ നടപടിയെ ബഹ്‌റയ്ന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ കഴിഞ്ഞ വര്‍ഷം വിമര്‍ശിച്ചിരുന്നു. പ്രശ്‌നം തുടങ്ങിയ ഉടന്‍ ഖത്തര്‍ അമീര്‍ സൗദിയിലെത്തുമെന്നാണ് കരുതിയിരുന്നെങ്കിലും അതുണ്ടായില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

 

April 05, 2019, 09:45 am

Advertisement