18 Friday
September , 2020
10.17 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

സദാചാര ആങ്ങളമാരോട് പുച്ഛവും സഹതാപവും മാത്രം; ഇത് ചികിത്സയില്ലാത്ത വൃത്തികെട്ട രോഗം; അനശ്വരയ്ക്ക് പിന്തുണയുമായി മജ്സിയ ഭാനു


ഇറക്കം കുറഞ്ഞ വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽമീഡിയയിൽ സദാചാര ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി തട്ടമിട്ട് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ സദാചാര ആക്രമണം നേരിടുന്ന ലോക പവർ ലിഫ്റ്റിങ് ചാമ്പ്യനും മലയാളിയുമായ മജ്സിയ ഭാനു. സ്വന്തം ശരീര ഭാഗം പ്രദർശിപ്പിക്കുന്നതും മറച്ചു വയ്ക്കുന്നതും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് മജ്സിയ ഭാനു ഫേസ്ബുക്ക് പേജിൽ കുറച്ചു.

 

അനശ്വരയുടേയും തന്റേയും ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടായിരുന്നു മജ്സിയ നടിക്കുള്ള പിന്തുണയും സദാചാര ആങ്ങളമാരോടുള്ള പ്രതിഷേധവും അറിയിച്ചത്. ഇത്തരം സദാചാര ആങ്ങളമാരോട് പുച്ഛവും സഹതാപവും മാത്രമാണുള്ളതെന്നും നിങ്ങളുടേത് കരുതലല്ല, ചികിത്സയില്ലാത്ത ഒരു വൃത്തികെട്ട രോഗമാണെന്നും മജ്സിയ തുറന്നടിച്ചു.

 

'സ്വന്തം ശരീര ഭാഗം പ്രദർശിപ്പിക്കുന്നതും മറച്ചു വയ്ക്കുന്നതും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ഒരു വ്യക്തി, പ്രത്യേകിച്ചും ഒരു സ്ത്രീ തന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങളും പ്രയാസങ്ങളും നേരിട്ട സന്ദർഭങ്ങളിലൊന്നും എവിടെയും കാണാത്ത കരുതലും സ്നേഹവും ഉപദേശവുമായി പൊട്ടി മുളച്ചു വരുന്ന സദാചാര ആങ്ങളമാരോടു പുച്ഛവും സഹതാപവും മാത്രം. നിങ്ങളുടേത് കരുതലല്ല, ചികിത്സയില്ലാത്ത ഒരു വൃത്തികെട്ട രോഗമാണ്'- മജ്സിയ പറയുന്നു.

 

കഴിഞ്ഞദിവസം മജ്സിയ ഭാനുവിനോട് തട്ടമഴിക്കാൻ ആവശ്യപ്പെട്ട് ഒരാൾ രം​ഗത്തെത്തിയിരുന്നു. യുക്തിവാദിയും തലശേരി സ്വദേശിയുമായ സഫൽ ബി കൃഷ്ണ എന്നയാളാണ് മജ്സിയയുടെ ഇൻബോക്സിൽ പോയി മോഡേണും ബോൾഡും ആകണമെങ്കിൽ നിങ്ങളാദ്യം തട്ടമഴിക്കൂ എന്ന ആവശ്യം ഉന്നയിച്ചത്. ഇതിന്റെ സ്ക്രീൻഷോട്ടുകളും പ്രതികരണവും മജ്സിയ ഭാനു തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. 

''ധീരത തെളിയിക്കാൻ തലയിലെ തട്ടം അഴിച്ചു സ്വന്തം മതത്തെയും വിശ്വാസത്തേയും ഉപേക്ഷിച്ചു സമൂഹത്തിൽ ഇറങ്ങാൻ വെല്ലുവിളിക്കുന്ന സഹോദരാ... നിങ്ങൾക്ക് തെറ്റി, അവസരം കിട്ടിയാൽ എല്ലാം വലിച്ചൂരി എറിയുന്ന ഇന്നത്തെ ഈ സമൂഹത്തിൽ അഭിമാനത്തോടെ എന്റെ തട്ടവും, മതവും, വിശ്വാസവും മുറുകെപ്പിടിച്ചു നിലനിർത്തുന്നതാണ് യഥാർഥ ധീരത''- എന്നാണ് മജ്സിയ മറുപടി നൽകിയത്.

 

മത്സരങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ പോവുമ്പോൾ പലരിൽ നിന്നായി തന്റെ വേഷധാരണത്തെ പരിഹസിച്ചുള്ള കമന്റുകൾ ഉണ്ടായിട്ടുണ്ടെന്ന് മജ്സിയ ഭാനു ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞിരുന്നു. 2018 ൽ, തട്ടമിട്ടു കൊണ്ട് മത്സരിക്കാൻ പറ്റില്ലെന്ന് ഒരു സ്പോൺസറും പറ‍ഞ്ഞിരുന്നതായി മജ്സിയ വ്യക്തമാക്കി. എന്നാൽ അതോടെ മത്സരമല്ല, അയാളെയാണ് വേണ്ടതെന്ന് വച്ചതെന്നും മജ്സിയ പറഞ്ഞിരുന്നു. തട്ടമിട്ടു കൊണ്ടു തന്നെ സർവ നേട്ടങ്ങളും കൊയ്ത് മുന്നേറുന്ന, തന്റെ നേട്ടങ്ങൾക്ക് തട്ടമൊരു തടസ്സമല്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന ലോക പവർലിഫ്റ്റിങ് ചാംപ്യനും പഞ്ച​ഗുസ്ഥി താരവുമാണ് വടകര ഓർക്കാട്ടേരി സ്വദേശിയായ മജ്സിയ ഭാനു.

 

വസ്ത്രധാരണത്തിന്റെ പേരിൽ താൻ നേരിട്ട സൈബർ ആക്രമണത്തിന് മറുപടിയുമായി നടി അനശ്വര രാജൻ രം​ഗത്തെത്തിയിരുന്നു. താൻ എന്തു ചെയ്യുന്നു എന്നോർത്ത് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന്, അതേ വേഷം അണിഞ്ഞുകൊണ്ടുള്ള​ മറ്റൊരു ചിത്രം കൂടി പോസ്റ്റ് ചെയ്ത് അനശ്വര കുറിച്ചിരുന്നു. ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു സദാചാര ആങ്ങളമാരെ ചൊടിപ്പിച്ചത്.

കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. ‘18 വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ’ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബർ ആക്രമണം. ’18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ’ ‘ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’, ‘അടുത്തത് എന്ത് വസ്ത്രമാണ്..’ ഇങ്ങനെ പോകുന്ന കമന്റുകള്‍.

 

“ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ“- എന്നാണ് ഇതിന് അനശ്വര മറുപടി നൽകിയത്. തുടർന്ന് അനശ്വരയ്ക്ക് പിന്തുണയുമായി നടിമാരടക്കം നിരവധി സെലിബ്രിറ്റികൾ രം​ഗത്തെത്തിയിരുന്നു, റിമ കല്ലിങ്കൽ, അനാർക്കലി മരയ്ക്കാർ, അഹാന കൃഷ്ണ, കനി കുസൃതി തുടങ്ങിയവരാണ് ചിത്രങ്ങളടക്കം പങ്കുവച്ച് പിന്തുണയറിയിച്ചത്.

 

 

സ്വന്തം ശരീര ഭാഗം പ്രദർശിപ്പിക്കുന്നതും മറച്ചു വെക്കുന്നതും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ഒരു വ്യക്തി,...

Posted by Dr. Majiziya Bhanu on Tuesday, 15 September 2020
September 16, 2020, 14:57 pm

Advertisement

Advertisement