24 Monday
February , 2020
6.08 PM
livenews logo
flash News
സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെ ഹിന്ദുത്വ ആക്രമണം; പോലിസുകാരൻ കൊല്ലപ്പെട്ടു, മേഖലയിൽ നിരോധനാജ്ഞ ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി

ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി


കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നടക്കാൻ കഴിയുന്ന മനുഷ്യൻ എന്ന ലോകറെക്കോഡ് ഉടമ അന്തരിച്ചു. നേപാൾ പൗരനായ ഖ​ഗേന്ദ് താപ മ​ഗർ ആണ് ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചത്. 2 അടി 2.41 ഇഞ്ചായിരുന്നു ഖ​ഗേന്ദ്രയുടെ ഉയരം.

 


2010ൽ പതിനെട്ടാം ജന്മദിനം ആഘോഷിച്ചതിനു പിന്നാലെയായിരുന്നു ഖ​ഗേന്ദ്രയുടെ ഉയരംകുറവിനുള്ള ലോകറെക്കോഡ് ലഭിച്ചത്. അതേസമയം ഈ റെക്കോഡ് മറ്റൊരു നേപാൾ സ്വദേശി മറികടന്നു. ചന്ദ്രബഹാദുർ ദം​ഗിയായിരുന്നു ഈ നേട്ടത്തിനുടമ. 54.6 സെന്റിമീറ്ററായിരുന്നു ചന്ദ്രബഹാദൂറിന്റെ ഉയരം. 2015ൽ ചന്ദ്രബഹാദൂർ മരിച്ചതോടെ മ​ഗർ വീണ്ടും റെക്കോഡ് തിരികെപ്പിടിച്ചു.

 


ഖ​ഗേന്ദ്ര താപ മ​ഗർ ജനിച്ചപ്പോൾ കൈവെള്ളയിൽ വയ്ക്കാൻ കഴിയുന്ന വലിപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പിതാവ് റൂപ് ബഹാദൂർ പറയുന്നു. ഉയരക്കുറവിന്റെ പേരിൽ പ്രശസ്തി നേടിയ ഖ​ഗേന്ദ്ര അമേരിക്കയും യൂറോപ്പിലും ടെലിവിഷനുകളിൽ പ്രത്യക്ഷപ്പെടുകയും പന്ത്രണ്ടിലേറെ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.

 

നേപാളിന്റെ ടൂറിസം പ്രചാരണത്തിലും ഖ​ഗേന്ദ്ര ഭാ​ഗമായിട്ടുണ്ട്. ലോകത്തിന്റെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ ജന്മദേശത്തെ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ എന്നാണ് നേപാൾ ഖ​ഗേന്ദ്രയെ വിശേഷിപ്പിച്ചിരുന്നത്.

 

ഖ​ഗേന്ദ്രയുടെ മരണത്തോടെ കൊളംബിയക്കാരനായ എഡ്വേഡ് നിനോ ഹെർണാണ്ടസിന്റെ പേരിലായി ഉയരക്കുറവിന്റെ ലോകറെക്കോഡ്. 70.21 സെന്റിമീറ്ററാണ് എഡ്വേഡിന്റെ ഉയരം.

 


ഫിലിപ്പീൻസ് സ്വദേശിയായ ജൺറി ബലാവിങ് ആണ് നടക്കാൻ കഴിയാത്ത ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ. 59.93 സെന്റിമീറ്ററാണ് ജൺറിയുടെ ഉയരം.

January 18, 2020, 10:04 am

Advertisement