28 Thursday
October , 2021
4.40 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

കണ്ണീരിനൊക്കെ മറുപടി പറയുന്ന കാലം വരുംസബിത മസ്ഹർ


കുറച്ചുനാളായി എന്റെയും ഉറക്കം കെടുത്തുന്നു സിദ്ധീക്ക് കാപ്പനും ഭാര്യ റയ്ഹാനയും. പത്ര മാധ്യമങ്ങളിലും ടി വി ചാനലുകളിലും സിനിമാക്കഥകളെ പോലും വെല്ലുന്ന സിദ്ധീഖ് കാപ്പനെ കുറിച്ചുള്ള വാർത്തകൾ എന്റെ ഉറക്കിലും മെല്ലെ എത്തി നോക്കാൻ തുടങ്ങിയിരിക്കുന്നു. എനിക്കും രാത്രിയിൽ സമാധാനമായി ഭർത്താവുമൊന്നിച്ചു കിടന്നുറങ്ങണം. കാരണം ഞാനും ഒരു മാധ്യമപ്രവർത്തകന്റെയും എഴുത്തുകാരന്റെയും ഭാര്യയാണ്. 21 വയസ്സുള്ള മകൻ ഞങ്ങൾക്കുണ്ടെന്നത് ഒഴിച്ചാൽ ,17 ഉം 13 ഉം 8 ഉം വയസ്സുള്ള മക്കൾ സിദ്ദിഖ് കാപ്പൻ-റെയ്ഹാന ദമ്പതികൾകുള്ളപോലെ ഞങ്ങൾക്കുമുണ്ട്. (2 ഇൽ കൂടുതൽ കുട്ടികൾ ഉണ്ടെന്ന് വെളിപ്പെടുത്തിയതിന്റെ പേരിലിനി ജനസംഖ്യ നിയന്ത്രണ നിയമലംഘനം എന്ന കേസുണ്ടാക്കി ജയിലിൽ അടയ്ക്കുമോ ?).

 

ഒരു രക്ത ബന്ധവുമില്ലായ്മയിൽ നിന്ന് രണ്ടുടലുകൾ ചേർന്നുണ്ടാകുന്ന മക്കളെന്ന രക്തബന്ധങ്ങൾ തന്നെയാണ് കൂടുമ്പോൾ ഇമ്പമുള്ള ‘കുടുംബം’ഈണമുള്ളതാക്കുന്നത്. കൂടെ കിടന്നവൾക്കെ രാപ്പനി' അറിയൂ എന്നു പറയുന്ന പോലെ ഭർത്താവിന്റെ സ്വരമൊന്നുമാറിയാൽ ,മുഖമൊന്നു വാടിയാൽ ഞങ്ങൾ ഭാര്യമാർക്ക് വേഗം തിരിച്ചറിയാം. കള്ളക്കേസ് ചമച്ച്  ചുമത്താവുന്ന കുറ്റങ്ങൾ ഒക്കെയും ചുമത്തി ജയിലിൽ അടച്ച സിദ്ധീഖ് കാപ്പന്റെ ഭാര്യയുടെ അവസ്ഥ ഹൃദയഭേദകം തന്നെ.

 

രാജ്യത്തിനകത്തും പുറത്തും നടക്കുന്ന നീതിനിഷേധവും അധർമവും അവഗണനയും റിപ്പോർട്ട് ചെയ്യുന്നതും, പതിയിരിക്കുന്ന അപകടങ്ങൾ തുറന്ന് കാണിക്കുന്നതും വെള്ളം ചേർക്കാതെ സമൂഹത്തിനു മുന്നിൽ കൊണ്ട് വരുന്നതിലും ഇത്ര നോവാനെന്തിരിക്കുന്നു. റിപ്പോർട്ടു ചെയ്യാൻ വരുന്ന മാധ്യമപ്രവർത്തകനെപതിയിരുന്ന് ചാക്കിട്ടു പിടിക്കും പോലെയാണോ പിടിക്കേണ്ടത്?
 


അദ്ദേഹത്തിന്റെ ജയിൽ മോചന വഴികൾ അതിന്റെ മുറപോലെ നടക്കുന്നതിനിടയ്ക്ക് പെട്ടെന്നൊരു ദിവസം അവർ  ഫോണിൽ കേൾക്കുന്നത് തന്റെ പ്രാണന്റെ അവശനിലയിലുള്ള ശബ്ദമാണ്. ഇരുമ്പഴി മുറിയിൽ നിന്നും ചങ്ങലയ്ക്കിട്ട് മരുന്ന് മണക്കുന്ന ആശുപത്രികിടക്കയിൽ.മൂത്രമൊഴിക്കാനും കക്കൂസിൽ പോകാനും മുകളിൽ നിന്നും ഓർഡർ വരണമത്രെ. കരച്ചിലിനിടയിൽ ഫോൺ കട്ടായി. ഇതെന്തൊരു രാജ്യമാണ്, നീതിയാണ്.

 

പ്രേമത്തിന്റെ മാധുര്യവും വിരഹത്തിന്റെ കണ്ണുനീരും അൽപമെങ്കിലും പ്രവാസം അനുഭവിച്ചവർക്ക് നന്നായറിയാം. വിരഹ വേദന കൂടുതലൊന്നും ആരും മനസിലാക്കി തരേണ്ടതില്ല. പ്രവാസത്തിന്റെ കൊടും ചൂടിലും തണുപ്പിലും സ്വന്തം വിയർപ്പും, ശുക്ലവും വറ്റിച്ചു, പ്രിയതമയെയും മക്കളെയും പിരിഞ്ഞിരിക്കുമ്പോൾ മനസ്സിന്റെ ഏക ആശ്വാസം, ഓരോ തവണത്തെയും കൂടിക്കാഴ്ചയുടെ കാത്തിരിപ്പാണ്. അതുകൊണ്ട് നീറുന്ന ആ നൊമ്പരത്തിനും അല്പം സുഖമുണ്ട്. പിന്നെ ഫോണിൽ തീർക്കുന്ന ലീലാവിലാസങ്ങൾ മതി ഒരു ഓളത്തിലങ്ങനെ ജീവിതം മുന്നോട്ട് പോക്കാൻ.കാരണമില്ലാതെ കുറ്റം ചുമത്തി തൊട്ടതിനും പിടിച്ചതിനുമൊക്കെ കള്ളക്കേസ് ചമച്ച് അറസ്റ്റ് ചെയ്യുന്നതാണോ ഭരണകൂടം. ഈ സഹോദരിയുടെ കണ്ണുനീർ കാണാതെ പോയാൽ.....

 

പ്രിയസഹോദരി..റെയ്ഹാന...നിങ്ങൾ  ഒറ്റയ്ക്കല്ല. കൂടെയുണ്ട്, ശക്തിപകരാൻ. ഒരുപാട് അദൃശ്യ കരങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാകും. മുന്നോട്ട് തന്നെ പോകാം നമുക്ക്. ആശുപത്രിക്കിടക്കയിൽ നിന്നല്ല ജയിലറ ഭേദിച്ചു, പ്രായമായ ഉമ്മയ്ക്ക്  കൂട്ടിരിക്കാൻ, നിങ്ങൾക്കൊപ്പം തീന്മേശയിലിരുന്നുണ്ണാൻ. നിങ്ങളുടെ കാപ്പൻ ഉടൻ വരും, ഇൻഷാ അല്ലാഹ്

 

April 28, 2021, 11:23 am

Advertisement

Advertisement