17 Thursday
October , 2019
3.36 PM
livenews logo
flash News
സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ് ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ് ഒറ്റയടിക്ക് മൂന്നു പ്രമോഷനുകൾ; പത്തുവർഷത്തെ നിയമപോരാട്ടത്തിലൂടെ എൻഎം സിദ്ധീഖിന് നീതി സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു

മോഹന്‍ ഭാഗവതിനെക്കൊണ്ട് ഗാന്ധി 'വാഴ്ത്ത്' നടത്തിച്ച മാതൃഭൂമിയിൽ ഇനി എഴുതില്ലെന്ന് അൻവർ അലി

October 07, 2019, 17:00 pm

മാതൃഭൂമി പത്രത്തിൽ താനിനി എഴുതില്ലെന്ന് വ്യക്തമാക്കി കവിയും, വിവര്‍ത്തകനും, ഗാനരചയിതാവുമായ അന്‍വര്‍ അലി. ദക്ഷിണേഷ്യയെ അപ്പാടെ കൊടുംനരകമാക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സംഘപരിവാരങ്ങളെ വെള്ളപൂശല്‍ ഇന്ത്യന്‍ മാധ്യമ രംഗത്തെ ഏറ്റവും വേദനാകരമായ അര്‍ബുദമായി മാറിയിരിക്കുന്ന കാലത്ത്, ഹിന്ദുത്വവർഗീയതയ്ക്ക് അരുനില്‍ക്കുന്ന മാതൃഭൂമി ഗ്രൂപ്പിന്റെ സാംസ്‌കാരിക മുഖമായ ആഴ്ചപ്പതിപ്പിലെ എഴുത്തുകാരില്‍ ഒരാളായി ഇനി തുടരാനാവില്ല എന്ന് അൻവർ അലി പ്രഖ്യാപിക്കുന്നു.

 

ഗാന്ധിജിയുടെ 150 ജന്മദിനത്തില്‍, ഗാന്ധിവധത്തില്‍ നേരിട്ടും പ്രത്യയശാസ്ത്രപരമായും ഉത്തരവാദികളായ ആര്‍എസ്എസിന്റെ നേതാവായ മോഹന്‍ ഭാഗവതിനെക്കൊണ്ട് ഗാന്ധി 'വാഴ്ത്ത്' നടത്തിച്ച ഹിന്ദുത്വ മാതൃഭൂമിയുടെ പത്രത്തിലോ വാരികയിലോ താനിനി എഴുതില്ല. ഹിന്ദുത്വവര്‍ഗീയത വിരിച്ച കോര്‍പ്പറേറ്റ് വലയില്‍ നിന്ന് മാതൃഭൂമി എന്നെങ്കിലും പുനരുജ്ജീവിച്ചു പുറത്തുവരുന്നതായി ബോധ്യപ്പെട്ടാല്‍ വീണ്ടും എഴുതാമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

 

ബാപ്പുജിയുടെ ആദ്യ ഇന്ത്യന്‍ ജയില്‍ വാസത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ1923 മാര്‍ച്ച് 18 ന് പ്രസിദ്ധീകരണമാരംഭിക്കുകയും കണ്ണാടിപ്പെട്ടിയില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ചോരക്കുതിര്‍മണ്ണ് സൂക്ഷിക്കുകയും ചെയ്യുന്ന മാതൃഭൂമിയെന്ന ദേശീയ വര്‍ത്തമാനപ്പത്രം ഇന്ന് നിലവിലില്ല. വള്ളത്തോളും ബഷീറും എഴുതിയിരുന്ന, അവരില്‍ നിന്ന് പല തലമുറ കൈമറിഞ്ഞ് ഞങ്ങളിലെത്തിയ ആ തെളിമലയാളത്താള്‍ ചത്തു കെട്ടുപോയി. കാവിയില്‍ പുതഞ്ഞ അതിന്റെ വേവാശവത്തിന് സംഘപരിവാരികള്‍ നിരന്നു നിന്ന് പിണ്ഡം വയ്ക്കുന്നത് തനിക്കു കാണാം

 

ഈ ബഹിഷ്‌ക്കരണ തീരുമാനം കേവലം പ്രതിഷേധമല്ല. ഒരു സമരത്തിന്റെ തുടക്കമാണ്. ജനിച്ചു വളര്‍ന്ന നാട്ടില്‍ അഭയാര്‍ഥികളോ അന്യരോ ആയി ജീവിക്കാന്‍ തയ്യാറല്ലാത്ത, സര്‍​ഗാത്മക സ്വാതന്ത്ര്യം സ്വേഛാധിപത്യ ഭരണകൂടത്തിനോ അതിന്റെ മാധ്യമപ്പിണിയാളുകള്‍ക്കോ അടിയറവു വയ്ക്കാന്‍ കൂട്ടാക്കാത്ത, എഴുത്താളുകളുടെ അതിജീവന സമരത്തിന്റെ തുടക്കം. മുഖ്യധാരാ ആനുകാലികങ്ങളില്‍ എഴുതിവരുന്ന, കഴമ്പുള്ള എല്ലാ കൂട്ടെഴുത്താളരും ഹിന്ദുത്വമാതൃഭൂമി ബഹിഷ്‌കരിച്ച് ഈ സമരം മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രത്യാശയോടെയാണ് താനിത് എഴുതുന്നതെന്ന് അൻവർ അലി വിശദമാക്കുന്നു.

October 07, 2019, 17:00 pm

Advertisement