9 Thursday
July , 2020
7.29 PM
livenews logo
flash News
339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു

തിയ്യരെ അവഹേളിക്കുന്നതെന്ന് ജാതിസംഘടനകൾ; ചന്ദ്രികയിലെ കവർ സ്റ്റോറി പിൻവലിക്കണമെന്ന് ലേഖകൻ


ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറി തിയ്യരെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് ജാതി സംഘടനകൾ രം​ഗത്തെത്തിയതോടെ സ്വമേധയാ പിൻവലിക്കാൻ ആവശ്യപ്പെടുന്നതായി ലേഖകൻ. 'തിയ്യരും ഹിന്ദുവല്‍ക്കരണവും' എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവർ സ്റ്റോറിയാണ് ജാതി സംഘടനകൾ വിവാദമാക്കിയത്. പ്രതിഷേധ പശ്ചാത്തലത്തിലും ചന്ദ്രികയെ കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ആ​ഗ്രഹമില്ലാത്തതിനാലുമാണ് കവർ സ്റ്റോറി സ്വമേധയാ പിൻവലിക്കാൻ ആവശ്യപ്പെടുന്നതെന്ന് ലേഖകൻ പി ആര്‍ ഷിത്തോര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

 

കവര്‍ സ്റ്റോറി തിയ്യ സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കാട്ടി എസ്എന്‍ഡിപിയും തിയ്യ മഹാസഭയും ശനിയാഴ്ച കോഴിക്കോട് ചന്ദ്രികാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു. തിയ്യ സമുദായത്തിലെ സ്ത്രീകളെയും സ്ത്രീത്വത്തെയും അപമാനിക്കുന്നതാണ് ലേഖനമെന്നാണ് ജാതിസംഘടനകളുടെ വാദം. ചന്ദ്രിക ആഴ്ചപ്പതിപ്പിനെതിരെയും ലേഖകനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് എസ്എന്‍ഡിപിയും തിയ്യ മഹാസഭയും അറിയിച്ചിരുന്നു. ജൂണ്‍ 20ന് പ്രസിദ്ധീകരിച്ച ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് തിയ്യരും ഹിന്ദുവല്‍ക്കരണവും എന്ന പേരില്‍ ഷിത്തോറിന്റെ കവര്‍‌സ്റ്റോറി വന്നത്.

 

പിന്നാക്ക സമുദായങ്ങളെ അവഹേളിക്കുന്ന നിലപാട് ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഈ വിഭാഗങ്ങള്‍ അനുഭവിച്ച പീഡനങ്ങളും ചൂഷണങ്ങളും രേഖപ്പെടുത്താനാണ് ശ്രമിച്ചതെന്നും ലേഖകന്‍ പി ആര്‍ ഷിത്തോര്‍ കുറിപ്പില്‍ വ്യക്തമാക്കി. എസ്എന്‍ഡിപി, തിയ്യ മഹാസഭ എന്നിവരുടെ പ്രസ്താവന കണക്കിലെടുത്തും മൊത്തത്തിലുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥയുടെ പശ്ചാത്തലത്തിലും ലേഖനം സ്വമേധയാ നീക്കാന്‍ ആവശ്യപ്പെടുകയാണ്. കൂടുതല്‍ വിവാദങ്ങളിലേക്കു മാറുന്നതിനു മുന്നേ ലേഖനം പിന്‍വലിക്കാന്‍ എഡിറ്ററോട് അഭ്യര്‍ഥിച്ചതായും പിആര്‍ ഷിത്തോര്‍ വ്യക്തമാക്കുന്നു

 

പി ആര്‍ ഷിത്തോറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

 

പ്രിയരേ,

ലേഖനത്തില്‍ വിവാദം ഉണ്ടാക്കിയ ഭാഗം മുന്‍ തിരു കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും nsdp യോഗത്തിന്റെ സെക്രട്ടറിയുമായിരുന്ന സി കേശവന്റെ ആത്മകഥയില്‍ നിന്ന് അതേപടി എടുക്കുകയും റഫറന്‍സ് കൊടുക്കുകയും ചെയ്തതാണ്. ഇതേ പരാമര്‍ശങ്ങള്‍ ജാതിവ്യവസ്ഥയും കേരളവും എന്ന പുസ്തകത്തില്‍ ഇതേ സമുദായത്തില്‍ ഉള്ള ആളും നോവലിസ്റ്റും എഴുത്തുകാരനും ആയിരുന്ന PKബാലകൃഷ്ണന്‍ വിദേശ സഞ്ചാരികളെ ഉദ്ധരിച്ചു കൂടുതല്‍ വിശദമാക്കി എഴുതിയിട്ടുണ്ട് . (P315,316 dc books ) 1800 കാലഘട്ടത്തില്‍ മലബാര്‍ സന്ദര്‍ശിച്ച )ഫ്രാന്‍സിസ് ബുക്കാനന്‍ പറഞ്ഞത് കേരള സര്‍ക്കര്‍ സ്താപnമായഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇറക്കിയ പരിഭാഷ പുസ്തകത്തിലെ അതെ വാചകം തന്നെ റെഫര്‍ ചെയ്തു കൊടുത്തതാണു .

 

അന്നത്തെ സാമൂഹിക പിന്നോക്കാവസ്ഥയും ചൂഷണവും വെളിപ്പെടുത്തുന്ന ഈ വസ്തുതകളെ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത് ഏറെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തുന്നുണ്ട് . പിന്നോക്ക സമുദായങ്ങളെ അവഹേളിക്കുന്ന നിലപാട് ഇത് വരെ കൈക്കൊണ്ടിട്ടില്ല . ഈ വിഭാഗങ്ങള്‍ അനുഭവിച്ച പീഡനങ്ങളും ചൂഷണങ്ങളും രേഖപ്പെടുത്താനാണ് ശ്രമിച്ചത് .ഇത്തരം വിഷയങ്ങളെ സംവാദാത്മകമാക്കുന്നതിനു പകരം സെന്‍സിറ്റിവ് ആക്കുന്നത് തുടരുകയാണെങ്കില്‍ ചില പുനരാലോചന നടത്തേണ്ടി വരും. (ചന്ദ്രിക ആഴ്ചപതിപ്പില്‍ വന്നത് കൊണ്ടും പ്രേത്യേകിച്ചും ).ഇത് പല രീതിയിലും പലരും മുതലെടുക്കാന്‍ സാധ്യത ഉണ്ടെന്ന സൂചനകള്‍ ഉണ്ട് .

 

പാരമ്പര്യവും കീഴാള സമുദായങ്ങളോട് എന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പോരുന്ന ചന്ദ്രിക സ്ഥാപനങ്ങളെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ താല്പര്യമില്ലാത്തതു കൊണ്ടും എസ് എന്‍ ഡി പി, തിയ്യമഹാസഭ എന്നിവരുടെ പ്രസ്താവന കണക്കിലെടുത്തും മൊത്തത്തിലുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥയുടെ പശ്ചാത്തലത്തില്‍ ലേഖനം സ്വമേധയാ നീക്കാന്‍ ആവശ്യപ്പെടുകയാണ് .ആയതിനാല്‍ കൂടുതല്‍ വിവാദങ്ങളിലേക്കു മാറുന്നതിനു മുന്നേ ലേഖനം പിന്‍വലിക്കാന്‍ എഡിറ്ററോട് അഭ്യര്‍ത്ഥിച്ചതായി അറിയിക്കുന്നു . ഇടപെട്ടുകൊണ്ടിരുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി .

June 28, 2020, 19:39 pm

Advertisement