108 മെഗാപിക്സൽ കാമറയുമായി ഷവോമിയുടെ എംഐ നോട്ട് 10 ഇന്ത്യൻ വിപണിയിലെത്തുന്നു. ചൈനയിൽ അവതരിപ്പിച്ച എംഐസിസി9 ന്റെ ആഗോള വെർഷനാണ് എംഐനോട്ട് 10. 6 ജിബി, 8 ജിബി റാമുകൾ ഉള്ള ഫോണിന് 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് ശേഷിയുമുണ്ട്. 8 ജിബി റാമും 256 ജിബി ഇന്റേണൽ മെമ്മറിയുമുള്ള ഫോണിന് എംഐ നോട്ട് 10 പ്രോ എന്നാണ് പേര്.
എംഐനോട്ട് 10 പ്രോയ്ക്ക് ഇന്ത്യയിൽ 51000 രൂപ വരെ വിലവരുമെന്നാണ് വിവരം. 6 ജിബി റാമും 128 ജിബി ഇന്റേണൽ മെമ്മറിയുമുള്ള ഫോണിന് 28000 രൂപയും 8 ജിബി റാമും 128 ജിബി ഇന്റേണൽ മെമ്മറിയുമുള്ള ഫോണിന് 31000 രൂപയും 8 ജിബി റാമും 256 ജിബി ഇന്റണൽ മെമ്മറിയുമുള്ള ഫോണിന് 35000 രൂപ വരെയാണ് പ്രതീക്ഷിതവില.
November 24, 2019, 14:42 pm