7 Tuesday
July , 2020
6.31 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

നിങ്ങളെക്കൊണ്ട് ഞങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാനാവില്ല; വെല്ലുവിളിച്ച് പ്രതിയായ പൊലീസുകാരൻ


ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ വെല്ലുവിളിച്ച് പ്രതിയായ പൊലീസുകാരൻ. നിങ്ങളെക്കൊണ്ട് ഞങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് പ്രതികളിൽ ഒരാളായ കോൺ​സ്റ്റബിൾ മഹാരാജൻ പറഞ്ഞതെന്നാണ് മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിൽ പറയുന്നത്.

 

കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണവുമായി മുന്നോട്ടു പോകാതിരിക്കാന്‍ ജില്ലാ പൊലീസ് ഭരണകൂടം എല്ലാരീതിയിലും ശ്രമക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കുന്നുണ്ടൈന്നാണ് മദ്രാസ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. കസ്റ്റഡി മരണത്തെ നിസാരവൽകരിക്കുന്ന രീതിയിലാണ് സംഭവത്തില്‍ ഉള്‍പ്പെട്ട കോണ്‍സ്റ്റബിള്‍ പെരുമാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

സംഭവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും കോണ്‍സ്റ്റബിളിനെയും മദ്രാസ് ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പൊലീസുകാരെ മാറ്റണമെന്നും അല്ലെങ്കില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തുന്നത് വളരെ പ്രയാസകരമാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 

സംഭവം നടന്ന സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെുക്കണമെന്ന് കോടതി റവന്യൂ അധികൃതരോട് ഉത്തരവിട്ടിരുന്നു. ജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുകാർ നിസഹകരിച്ചതാണ് കാരണം. സം​ഭ​വ​ത്തി​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും തെ​ളി​വു​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചിരുന്നു.

 

ഈ മാസം 19നാണ് സംഭവം. ലോക്ക്ഡൗണിൽ കടയടക്കാൻ പത്ത് മിനിറ്റ് വൈകിയെന്നാരോപിച്ച് സാത്താൻകുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത മൊ​ബൈ​ൽ​ഫോ​ൺ ക​ട​യു​ട​മ ജ​യ​രാ​ജ്, മ​ക​ൻ ഫെ​നി​ക്സ് എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്റ്റേഷനിൽവച്ച് ഇരുവർക്കും ക്രൂരമായി മർദനമേറ്റതാണ് കാരണം. ക്രൂരമായ മര്‍ദനമാണ് ഇവര്‍ക്ക് ഏറ്റതെന്നും സ്വകാര്യഭാഗങ്ങളിലടക്കം കമ്പി കയറ്റിയും മുട്ടുകാൽ തല്ലിയൊടിച്ചും മറ്റും വലിയ രീതിയില്‍ ഇവരെ പൊലീസ് ആക്രമിച്ചിരുന്നു.

 

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ശേഷവും ഇവര്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടർന്ന് ഇരുവരും കോവിൽപെട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇവിടെ വച്ച് കഴിഞ്ഞ തിങ്കളാഴ്ച രാത്രി പിതാവും ചൊവ്വാഴ്ച രാവിലെയോടെ മകനും മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ബെനിക്‌സിന്റെ ലുങ്കി ചോരയില്‍ മുങ്ങിയിരുന്നു. നിരവധി തവണയാണ് വസ്ത്രം മാറ്റേണ്ടി വന്നത്. വലിയ രക്തസ്രാവമാണ് ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ സാത്താൻകുളം ഇൻസ്‌പെക്ടർ ശ്രീധറിനെ സസ്‌പെൻഡ് ചെയ്യുക മാത്രമാണുണ്ടായത്.

 

നടന്നത് കൂട്ടായ ആക്രമണമാണെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. അമിതമായി രക്തസ്രാവം ഉണ്ടായതോടെ കടുംനിറത്തിലുള്ള ലുങ്കി കൊണ്ടുവരാൻ പൊലീസ് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും കോവിൽപ്പെട്ടി ജനറൽ ആശുപത്രി ഫിറ്റന്‌സ് സർട്ടിഫിക്കറ്റ് നൽകിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെമ്പാടും വലിയ പ്രതിഷേധമാണ് നടക്കുന്നത്.

June 30, 2020, 14:34 pm

Advertisement