20 Sunday
September , 2020
12.25 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ


പോത്തൻകോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. നെടുമങ്ങാട് പേരുമല മഞ്ചയിൽ റസിയ മൻസിൽ തൗഫീഖിനെയാണ് (19) പോത്തൻകോട് പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

 

സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ച് പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ രാത്രികാലങ്ങളിൽ എത്തി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പീഡനം നേരിൽക്കണ്ട പെൺകുട്ടിയുടെ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു.

 

ഇൻസ്റ്റഗ്രാം വഴി നഗ്നത പ്രദർശിപ്പിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു. നഗ്നചിത്രങ്ങൾ പുറത്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു പീഡനം. പെൺകുട്ടിയുടെ ആഭരണങ്ങൾ കവരാനും ശ്രമമുണ്ടായി. രാത്രി കാലങ്ങളിൽ സുഹൃത്തുക്കളുടെ സഹായത്താലാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നത്. മറ്റു രണ്ടു പ്രതികൾ ഒളിവിലാണെന്നും എത്രയും വേഗം പിടികൂടുമെന്നും പോത്തൻകോട് പൊലീസ് പറഞ്ഞു.

 

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് നിരവധി പെൺകുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും കണ്ടെത്തി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആറ്റിങ്ങൽ ഡിവൈഎസ്പി സുരേഷിന്‍റെ നിർദേശപ്രകാരം പോത്തൻകോട് ഇൻസ്പെക്ടർ ഗോപി, എസ്ഐ അജീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

September 16, 2020, 20:52 pm

Advertisement

Advertisement