8 Wednesday
April , 2020
3.53 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

സ്വകാര്യ വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലെ ചാറ്റുകൾ ​ഗൂ​ഗിൾ സെർച്ചിലൂടെ പരസ്യമാവും; ഫേസ്ബുക്കിനും ഇക്കാര്യം അറിയാമെന്ന് റിപോർട്ട്


അതീവ സുരക്ഷിതമെന്നു കരുതി വാട്സ്ആപ്പിലെ സ്വകാര്യ ​ഗ്രൂപ്പുകളിൽ നടത്തുന്ന ചാറ്റ് ​ഗൂ​ഗിൾ സെർച്ചിലൂടെ ലഭ്യമാകുമെന്ന് വിവരം. എൻക്രിപ്റ്റഡ് ആണ് സന്ദേശങ്ങളെന്ന് ചാറ്റ് വിൻഡോയിൽ വാട്സ്ആപ്പ് കാണിക്കാറുണ്ടെന്നിരിക്കെയാണ് ഇതുസംബന്ധിച്ച പഴുതുകളെക്കുറിച്ചുള്ള റിപോർട്ട് പുറത്തുവന്നിരിക്കുന്നത്.

 

പ്രൈവറ്റ് ചാറ്റ് ​ഗ്രൂപ്പുകളിലെ ഉള്ളടക്കവും അം​ഗങ്ങളും അവരുടെ നമ്പരുകളും അടക്കം വെറുമൊരു ​ഗൂ​ഗിൾ സെർച്ചിൽ ലഭ്യമാവുമെന്നാണ് റിപോർട്ട്. ഇതേക്കുറിച്ച് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ ഫേസ്ബുക്കിന് മാസങ്ങളായി അറിയാമെന്നും റിപോർട്ടിൽ പറയുന്നു.

 



പ്രൈവറ്റ് ചാറ്റ് ​ഗ്രൂപ്പുകളിലേക്ക് യുആർഎൽ ലിങ്കുകൾ വഴിയാണ് സാധാരണ ആളുകളെ ചേർക്കുന്നത്. ഈ യുആർഎല്ലുകൾ ചിലതെങ്കിലും ​ഗൂ​ഗിൾ സെർച്ചിൽ ലഭിക്കുമെന്നാണ് റിപോർട്ട് സൂചിപ്പിക്കുന്നത്. ഈ യുആർഎൽ ഉപയോ​ഗിച്ച് ആർക്കു വേണമെങ്കിലും ​ഗ്രൂപ്പിൽ ചേരാനും വിവരങ്ങൾ ചോർത്താനും കഴിയും.

 


470000ത്തോളം ​ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്കുകൾ ​ഗൂ​ഗിൾ സെർച്ചിലൂടെ ലഭിച്ചതായി റിവേഴ്സ് ആപ്പ് എൻജിനീയർ ആയ ജേൻ മൻചുൻ വോങ് പറയുന്നു.

February 22, 2020, 12:00 pm

Advertisement