29 Saturday
February , 2020
4.02 PM
livenews logo
flash News
ആൺകുട്ടിയുമായി സംസാരിച്ചതിന് പെൺകുട്ടിക്ക് മുടി മുറിച്ച് മർദനം നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി

അഴിമതി പരാതി: യൂത്ത് കോൺ​ഗ്രസ് നേതാവിനെ ക്രൂരമായി മർദിച്ച് ഡിസിസി നേതാവ്; ദൃശ്യങ്ങൾ പുറത്ത്


തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ഭാരവാഹിയുടെ ക്രൂരമ മര്‍ദനം. യൂത്ത് കോൺഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്‍റ് ജയനാണ് ക്രൂര മര്‍ദനമേറ്റത്. ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷാണ് മര്‍ദിച്ചത്. ബൈക്കിലെത്തിയ സുരേഷും മറ്റൊരാളും കൂടി ജയനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 

 

മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നിൽ കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം നടന്നത്. മാരായി മുട്ടം സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എം എസ് അനിലിന്റെ സഹോദരനാണ് സുരേഷ്. ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട  കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണം. 

 

അഴിമതിയെക്കുറിച്ച് ജയൻ വിജിലൻസിനടക്കം നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരികയാണ്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷും സുരേഷിന്റെ സുഹൃത്തും സഹോദരൻമാരും പല തവണ ജയനെ സമീപിച്ചിരുന്നു. എന്നാൽ നിലപാടിൽ നിന്ന് പിന്നോട്ടുപോവാൻ ജയൻ തയ്യാറായില്ല. ഇതോടയാണ് ആക്രമിക്കാൻ പദ്ധതിയിട്ടത്.

 

ക്രിക്കറ്റ് ബാറ്റ് കൊണ്ടടക്കം ക്രൂര മർദനത്തിനിരയായ ജയന്‍ മെഡിക്കൽ കോളേജിൽ ഒരാഴ്ച ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശേഷമാണ് ജയൻ ദൃശ്യങ്ങൾ പുറത്തുവിടുകയും പരാതി നൽകുകയും ചെയ്തത്.

 

കോൺഗ്രസ് പാറശാല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പുനയൽ സന്തോഷാണ് ഇയാൾക്കൊപ്പം ഉണ്ടായിരുന്നതെന്നാണ് വിവരം. ക്രിക്കറ്റ് ബാറ്റുപയോഗിച്ച് സന്തോഷാണ് തലയ്ക്കടിക്കുന്നത്. 

 

സംഭവത്തിൽ മാരായമുട്ടം സുരേഷിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. സുരേഷിനെ മുഖ്യപ്രതിയും മറ്റുള്ളവരെ കൂട്ടുപ്രതികളുമാക്കിയാണ് കേസ്. സുരേഷ് ഒളിവിലാണ്.

February 14, 2020, 11:52 am

Advertisement