19 Friday
August , 2022
2.27 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

'യൂത്തന്യേഷ്യ' ചിത്രീകരണം വയനാട്ടിൽ തുടങ്ങി


 

ദയാവധം സമൂഹത്തിൽ ഒരനിവാര്യതയാണോ, അതല്ല ക്രൂരതയാണോ?ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നായി വർഷങ്ങളായി ഭാരതത്തിൽ ഇത് മാറിക്കൊണ്ടിരിക്കുകയാണ്. ജീവിതം ഏറ്റവും വലിയ ദുസ്സഹമായി മാറിക്കൊണ്ടിരിക്കുന്ന ഒരാളെ മരണത്തിന് വിട്ടു കൊടുക്കലാണോ, ഇത്തരമൊരു വിഷയത്തിൽ മലയാളത്തിൽ ആദ്യമായി ദയാവധത്തിനെ വേറിട്ട രീതിയിൽ പ്രമേയമാക്കുന്ന 'യൂത്തന്യേഷ്യ,' എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിന് വയനാട്ടിൽ തുടക്കമായി.

 

യുവ സംവിധായകൻ ചാലിയാർ രഘു കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചലച്ചിത്രമാണിത്. .ഗോൾഡൺ സ്കോർപ്പിയോ മൂവീസിന്റെ ബാനറിൽ ഷാൻബാബുവാണ് സിനിമ നിർമിക്കുന്നത്. പ്രിയ, രഘു ചാലിയാർ, ഷാൻ ബാബു, സിങ്കൽ തന്മയ, മിനി, പി.വി. സന്ദീപ് കുമാർ,  ബച്ചൻ കാഞ്ഞങ്ങാട്, , ഷെല്ലാസ്, അനൂപ് തുടങ്ങിയവരോടൊപ്പം പുതുമുഖങ്ങളുമാണ് അഭിനേതാക്കളായി എത്തുന്നത്. 

 

മറ്റ് അണിയറ പ്രവർത്തകർ: എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ചാലിയാർ രഘു. ക്യാമറ: വിപിൻ ശോഭാനന്ദ് . ആർട്ട് ഡയറക്ടർ : അബി അച്ചൂർ , മെയ്ക്കപ്പ്: ഷനീജ് ശിൽപം, പ്രൊഡക്ഷൻ .കൺട്രോളർ : ലൗജേഷ് , എഡിറ്റർ: സലീഷ് ലാൽ . ചീഫ് അസോസിയേറ്റ് ഡയറക്ടർ: സച്ചി ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് : അനൂബ് അയ്യപ്പൻ, എൽദോ പോത്തുക്കെട്ടി, ഷാഹുൽ കൃഷ്ണൻ , അസോസിയേറ്റ് ക്യാമറമാൻ : മനു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സൻജിത്ത്. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ആൽഫി കെ. ഫ്രാൻസിസ് , ബാസിൽ ഇ.വി, ഷാരോൺ മാനുവൽ . പി.പി. ജിതേഷ് .

March 27, 2022, 10:28 am

Advertisement

Advertisement