29 Saturday
February , 2020
3.48 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി


ഭക്ഷണവിതരണ ശൃംഖലയായ ഊബർ ഈറ്റ്സിനെ സൊമാറ്റോ വാങ്ങി. 2491.32 കോടി രൂപയ്ക്കാണ് ഇടപാട്.  സൊമാറ്റോയിൽ പത്തുശതമാനം ഓഹരിയും ഊബർ ഈറ്റ്സിനു കൈമാറും. 2017ൽ ഇന്ത്യയിൽ ആരംഭിച്ച ഊബർ ഈറ്റ്സ് നിലനിൽപ്പ് ഭീഷണി നേരിടുന്നതിനിടെയാണ് സൊമാറ്റോ സഹായഹസ്തം നീട്ടിയത്. ഭക്ഷണവിതരണ വിപണിയിലെ സൊമാറ്റോയുടെയും സ്വി​​ഗിയുടെയും ആധിപത്യമായിരുന്നു ഊബറിന് വെല്ലുവിളി സൃഷ്ടിച്ചത്.

 

വിൽപ്പന നടന്നതോടെ ഊബർ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കും. സൊമാറ്റോ പ്ലാറ്റ്ഫോമിലായിരിക്കും ഊബർ ഉപയോക്താക്കൾ ഇനിയുണ്ടാവുക. ഊബർ ഈറ്റ്സ് ആപ്പിൽ ഇതിനകം തന്നെ ഇതുസംബന്ധിച്ച മാറ്റങ്ങൾ പ്രകടമായിക്കഴിഞ്ഞു.

 


അതേസമയം ഓൺലൈൻ ടാക്സി രം​ഗത്ത് തങ്ങൾ തുടരുമെന്ന് ഊബർ സിഇഒ ​ദാരാ ഖോസ്റോവ്സാഹി പറഞ്ഞു.

January 21, 2020, 13:44 pm

Advertisement