04
Nov 2025
Tue
04 Nov 2025 Tue
sexual abuse in rss camps

കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിനിരയായതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയും ആര്‍എസ്എസ് നേതാവുമായ നിധീഷ് മുരളീധരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസ് കോട്ടയം പൊന്‍കുന്നം പൊലീസിന് കൈമാറിയെന്നാണ് തമ്പാനൂര്‍ പൊലീസിന്റെ പ്രതികരണം. എന്നാല്‍ കേസ് കൈമാറി ലഭിച്ചിട്ടില്ലെന്നാണ് പൊന്‍കുന്നം പൊലീസ് പറയുന്നത്.

whatsapp ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനം; പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസിന്റെ ഒളിച്ചുകളി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം സ്വദേശിയായ യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. തുടര്‍ന്ന് പുറത്തു വന്ന യുവാവിന്റെ വീഡിയോയില്‍ നിധീഷ് മുരളീധരന്‍ എന്ന ആര്‍എസ്എസ് നേതാവാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോയും പുറത്തു വന്നിരുന്നു.

താന്‍ കടന്നു പോയ കടുത്ത മാനസി സംഘര്‍ഷത്തെക്കുറിച്ചു യുവാവ് വീഡിയോയില്‍ പങ്കുവെച്ചിരുന്നു. ആര്‍എസ്എസ് കാമ്പുകളില്‍ നടക്കുന്നത് ടോര്‍ച്ചറിങ് ആണെന്നും നിതീഷ് മുരളീധരന്‍ ഇപ്പോള്‍ കുടുംബമായി ജീവിക്കുകയാണെന്നും നേരത്തെ ഷെഡ്യൂള്‍ ചെയ്ത ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ പറയുന്നു. പ്രതി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി നാട്ടില്‍ നല്ലപേര് പറഞ്ഞു നടക്കുന്നതായും താന്‍ വലിയ വിഷാദത്തിലേക്ക് കടന്നതായും വിഡിയോയിലുണ്ടായിരുന്നു. ആര്‍എസ്എസ് ക്യാമ്പുകളില്‍ മറ്റ് പല കുട്ടികള്‍ക്കും സമാനമായ പീഡനം നേരിട്ടതായും വീഡിയോയില്‍ പറയുന്നുണ്ട്.