24
Jan 2026
Fri
24 Jan 2026 Fri
kerala train service

13 Trains to get new stops in Kerala കൊച്ചി: സംസ്ഥാനത്തിലൂടെ സര്‍വീസ് നടത്തുന്ന 13 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു. ഏഴ് വ്യത്യസ്ത സ്റ്റേഷനുകളിലാണ് ഇനി ഈ ട്രെയിനുകള്‍ നിര്‍ത്തുക. ദക്ഷിണ റെയില്‍വേയില്‍ ഉള്‍പ്പെട്ട മറ്റു സംസ്ഥാനങ്ങളിലും വിവിധ ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള 109 വണ്ടികള്‍ക്കാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി 26 മുതല്‍ ഫെബ്രുവരി രണ്ടുവരെയുള്ള തീയതികള്‍ക്കുള്ളില്‍ പുതിയ സ്റ്റോപ്പുകളില്‍ ഈ ട്രെയിനുകളില്‍ നിര്‍ത്തിത്തുടങ്ങും. നേരത്തെ കൊവിഡിന് ശേഷം നിര്‍ത്തലാക്കിയ വിവിധ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചതും പുതുതായി അനുവദിച്ച സ്റ്റോപ്പുകളും ഇതിലുണ്ട്. പുതിയ സ്റ്റോപ്പുകളും ട്രെയിന്‍ നിര്‍ത്തി തുടങ്ങുന്ന തീയതിയും അറിയാം.

ട്രെയിന്‍ സ്റ്റോപ്പുകള്‍, നിര്‍ത്തിത്തുടങ്ങുന്ന തീയതി

ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ – എഗ്മോര്‍ എക്സ്പ്രസ് – അമ്പലപ്പുഴ – ജനുവരി 26

എറണാകുളം – കായംകുളം – എറണാകുളം മെമു – ഏറ്റുമാനൂര്‍ – ജനുവരി 26

മധുര – ഗുരുവായുര്‍ – മധുര എക്‌സ്പ്രസ് – ചെറിയനാട് – ജനുവരി 26

തിരുവനന്തപുരം – വരാവല്‍ – പരപ്പനങ്ങാടി- ഫെബ്രുവരി രണ്ട്

നാഗര്‍കോവില്‍ – ഗാന്ധിധാം – പരപ്പനങ്ങാടി – ജനുവരി 27

തിരുവനന്തപുരം – വരാവല്‍ – വടകര – ഫെബ്രുവരി രണ്ട്

തിരുവനന്തപുരം – ഭാവ്നഗര്‍ – വടകര – ജനുവരി 29

എറണാകുളം – പുണെ – വടകര – ജനുവരി 27

പുണെ – എറണാകുളം സൂപ്പര്‍ ഫാസ്റ്റ് – വടകര – ജനുവരി 28

ഹിസാര്‍ – കോയമ്പത്തൂര്‍ – ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് – തിരൂര്‍ – ജനുവരി 31

തൃശ്ശുര്‍ – കണ്ണൂര്‍ എക്സ്പ്രസ് – കണ്ണൂര്‍ സൗത്ത് – ജനുവരി 26

കൊവിഡിന് ശേഷം നിര്‍ത്തലാക്കിയ വിവിധ സ്റ്റേഷനുകളിലെ സ്റ്റോപ്പ് വീണ്ടും അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും റെയില്‍വേ ഇതുവരെയും അതിന് തയ്യാറായിട്ടില്ല.

കാഞ്ഞങ്ങാട് ഉള്‍പ്പെടെ സ്റ്റേഷനുകളില്‍ ഒരേ ട്രെയിന്‍ ഒരു റൂട്ടില്‍ നിര്‍ത്തുകയും തിരിച്ചുപോകുമ്പോള്‍ ആ സ്റ്റേഷനില്‍ നിര്‍ത്താതെയും പോകുന്നുണ്ട്. ഇവ പരിഹരിക്കണമെന്ന ആവശ്യവും റെയില്‍വേയ്ക്ക് മുന്നിലുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളെ റെയില്‍വേ അവഗണിക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. പുതുതായി അനുവദിച്ച അമൃത് ഭാരത് എക്‌സ്പ്രസിന് കാസര്‍കോഡ് ജില്ലയില്‍ ഒരു സ്‌റ്റോപ്പ് മാത്രമാണുള്ളത്. കണ്ണൂര്‍ കഴിഞ്ഞാല്‍ പിന്നീട് ട്രെയിന്‍ നിര്‍ത്തുക കാസര്‍കോഡാണ്.