27
Jan 2024
Sat
27 Jan 2024 Sat

കൊല്ലം: ഓയൂരിൽ ട്യൂഷന് പോകുന്ന വഴി ആക്രമിച്ച് സ്വർണ കമ്മൽ കവർന്നുവെന്ന സംഭവം കെട്ടിച്ചമച്ചതാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടി കമ്മലുകൾ സുഹൃത്തിന് നൽകിയെന്നും ആക്രമിച്ചുവെന്നത് വ്യാജമാണെന്നുമാണ് പൊലീസ് കണ്ടെത്തൽ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈരുധ്യങ്ങൾ കാരണം കുട്ടിയുടെ മൊഴി പൊലീസ് ആദ്യം വിശ്വാസത്തിൽ എടുത്തിരുന്നില്ലെങ്കിലും അന്വേഷണം ആരംഭിച്ചിരുന്നു. പുലർച്ചെ 6.30ന് കുട്ടി ട്യൂഷന് പോകുംവഴി രണ്ടു പേർ പിന്നിൽ നിന്നും ആക്രമിച്ചു എന്നും കമ്മലുകൾ കവർന്നു എന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. തുടർന്ന് പ്രതികൾ കടന്നുകളയുകയുമായിരുന്നുവെന്നും കുട്ടി പറഞ്ഞിരുന്നു.

ഓയൂർ കുരിശുംമൂട് സ്വദേശിനിയായ 14കാരിയാണ് ആക്രമണമുണ്ടായതായി പരാതിപ്പെട്ടത്. ആക്രമണത്തിനിടെ തല സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയും ബോധരഹിതയായി നിലത്തു വീണെന്നും കുട്ടി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇതൊക്കെ കെട്ടിച്ചമച്ചതാണെന്ന് മനസിലായത്.