12
Oct 2025
Sun
12 Oct 2025 Sun
15 Pak soldiers killed in Afghan retaliation

പാകിസ്താന്റെ വ്യോമാക്രമണത്തിന് തിരിച്ചടിയായി അഫ്ഗാന്‍ സേന നടത്തിയ തിരിച്ചടിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബഹ്‌റാംപുര്‍ ജില്ലയിലെ ദുരന്ത് ലൈനിനു സമീപമായിരുന്നു അഫ്ഗാന്‍ സേനയുടെ പ്രത്യാക്രമണമുണ്ടായത്. പാക് സൈന്യത്തിന്റെ മൂന്ന് ഔട്ട്‌പോസ്റ്റുകള്‍ പിടിച്ചെടുത്ത അഫ്ഗാന്‍ സേന ആയുധങ്ങളും സ്‌ഫോടകശേഖരങ്ങളും പിടിച്ചെടുക്കുകയുണ്ടായി.

whatsapp അഫ്ഗാന്‍ തിരിച്ചടിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാബൂളിലും പാക്ടിക് പ്രവിശ്യകളിലുമാണ് പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത്. ഇതിനു തിരിച്ചടിയായി അതിര്‍ത്തിപ്രദേശങ്ങളായ ഹേല്‍മന്ത്, കാണ്ഡഹാര്‍, സാബുല്‍, പാക് ടിക്ക, പാക്തിയ, ഖോസ്റ്റ്, നാന്ഗര്‍ഹര്‍, കുനാര്‍ പ്രവിശ്യകളിലാണ് അഫ്ഗാന്‍ ആക്രമണം നടത്തിയത്.

ALSO READ: പള്ളിവളപ്പില്‍ കയറി ഇമാമിന്റെ ഭാര്യയെയും രണ്ടുമക്കളെയും കൊന്നത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ഥികള്‍