04
Nov 2025
Sat
04 Nov 2025 Sat
153 dies in Srilanka in Cyclone Ditwa

ദിത്വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 153 മരണം. 130 പേരെ കാണാനില്ല. ദുരിതനിവാരണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതിദുരന്തസാഹചര്യത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

whatsapp ശ്രീലങ്കയില്‍ ചുഴലിക്കാറ്റില്‍ 153 മരണം; തമിഴ്‌നാട്ടിലും ആന്ധ്രയിലും ജാഗ്രതാനിര്‍ദേശം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്ക വിട്ട് ഇന്ത്യന്‍ തീരത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ശ്രീലങ്കന്‍ കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ അതുല കരുണനായകെ പറഞ്ഞു. അതേസമയം ചുഴലിക്കാറ്റിന്റെ ഫലമായുള്ള കനത്ത മഴയും ശക്തമായ കാറ്റും കുറച്ചുസമയം കൂടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
43995 പേരാണ് പ്രകൃതിദുരന്തത്തില്‍ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് എത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ദിത്വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് മുന്നറിയിപ്പ്.

ALSO READ: പീഡനക്കേസില്‍ യുവതിക്കെതിരായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ