സൗദിയിലെ മദീനയ്ക്കു സമീപം ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇന്ധനടാങ്കറില്‍ ഇടിച്ചുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള 18 പേരും. ഹൈദരാബാദില്‍ നിന്നുള്ള 42 തീര്‍ഥാടകരാണ് അപകടത്തില്‍ വെന്തുമരിച്ചത്. ഒരാള്‍ അല്‍ഭുതകരമായി രക്ഷപെട്ടിരുന്നു.
|
നസീറുദ്ദീന്‍(70), ഭാര്യ അക്തര്‍ ബീഗം(62), മക്കളായ സലാഉദ്ദീന്‍(42), ആമിന(44), റിസ് വാന(38), ഷബാന(40)ഇവരുടെ മക്കള്‍ എന്നിവരടക്കമുള്ള 18 അംഗ കുടുംബമാണ് മരിച്ചത്.
എട്ടു ദിവസം മുമ്പാണ് സംഘം ഉംറയ്ക്കായി പോയത്. ഉംറ നിര്‍വഹിച്ച ശേഷം മക്കയില്‍ നിന്ന് മദീനയിലേക്ക് പോവുമ്പോഴായിരുന്നു തിങ്കള്‍ പുലര്‍ച്ചെ ഒന്നരയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ടാങ്കറുമായി കൂട്ടിയിടിക്കുകയും തീഗോളമായി മാറിയതും. ഭൂരിഭാഗം പേരും നല്ല ഉറക്കത്തിലായിരുന്നു അപകടസമയം.
ALSO READ: മറ്റൊരു ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കൂടി; 57കാരിക്ക് നഷ്ടമായത് 32 കോടി രൂപ





